Progressing
17/04/2023
കൊച്ചി: പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ക്രൈസ്തവ സഭാപിതാക്കന്മാര് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം വര്‍ഗീയവത്കരിക്കുന്നത് മാന്യതയല്ലെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
സമ്മര്‍ദ തന്ത്രങ്ങള്‍ക്കു മുന്പില് വഴങ്ങുന്നതല്ല ക്രൈസ്തവ സഭയുടെ നിലപാടുകള്‍. ഭീഷണികളും ആക്ഷേപങ്ങളും ഒരു രീതിയിലും സഭയെ തളര്‍ത്തുകയില്ല. തെരഞ്ഞെടുപ്പുകളില്‍ സ്ഥിരനിക്ഷേപമായി ക്രൈസ്തവരെ ആരും കാണേണ്ടതുമില്ല. സര്‍ക്കാരുകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിലയിരുത്താനും യുക്തമായ തീരുമാനങ്ങളെടുക്കാനുമുള്ള ആര്‍ജവമുള്ളവരാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു.