Progressing

Diocesan News


14/01/2023

അസ്സീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു

കൊച്ചി: അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സന്ദർശനം നടത്തുകയും സിനഡ് പിതാക്കന്മാരോട് സംവദിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയും കൂരിയാ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലും മറ്റു സിനഡ് പിതാക്കന്മാരും കൂരിയാ അംഗങ്ങളും ചേർന്ന് പാത്രിയാർക്കീസിന് സ്വീകരണം നൽകി. മാർ ആവായോടൊപ്പം പുതുതായി അഭിഷിക്തനായ അസ്സീറിയൻ ഈസ്റ്റ് സഭയുടെ ഇന്ത്യൻ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസും സഭയുടെ മറ്റു മെത്രാപ്പോലീത്താമാരും സഭാ ട്രസ്റ്റിമാരും സന്നിഹിതരായിരുന്നു. മാർ ആവായുടെ സന്ദർശനത്തിൽ മേജർ ആർച്ച്ബിഷപ്പ് നന്ദി അറിയിക്കുകയും സഭയുടെ സ്നേഹോപഹാരമായി മാർ തോമാശ്ലീഹായുടെ ഐക്കൺ നൽകുകയും ചെയ്തു.

ഫാ. ആന്റണി വടക്കേകര പി. സി. പി. ആർ. 3. 8 സെക്രട്ടറി. മീഡിയ കമ്മീഷൻ

Related News


east