Progressing
21/04/2023
കുറുമുള്ളൂര്‍: നിർധനരായ അഞ്ചു കുടുംബങ്ങള്‍ക്ക് 5 സെന്റ് സ്ഥലവും അതില്‍ 650 സ്ക്വയര്‍ ഫീറ്റ് ഉള്ള ഒരു വീടും നിര്‍മ്മിച്ചു നല്‍കി സെന്റ് ജോസഫ്സ് സന്യാസിനി സമൂഹം. മറ്റുള്ളവര്‍ക്കായി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് ദൈവീക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി സ്വയം ശുന്യമാക്കിയ വി. യാസേപ്പിതാവിനെ അനുസ്മരിച്ചുകൊണ്ടും "ഈ എളിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്തു കൊടുത്തപ്പോള്‍ ഇത് എനിക്കു തന്നെയാണ് ചെയ്തു തന്നത്" എന്ന തിരുവചനം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപകപിതാവായ ദൈവദാസൻ തൊമ്മിയച്ചൻ്റെ സ്വപ്നസാക്ഷാത്കാരത്തിനുമായി നിര്‍മ്മിക്കപ്പെട്ട ഈ ഭവനങ്ങള്‍ സമൂഹമദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാളിനോടനുബന്ധിച്ച് മാര്‍ച്ച് 18-ന് കോട്ടയം അതിരുപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് അനുഗ്രഹിച്ച് ആശീര്‍വ്വദിക്കുകയും സുപ്പീരിയര്‍ ജനറല്‍ റവ. മദര്‍ അനിത ഭവനങ്ങളുടെ താക്കോല്‍ ദാനം നടത്തുകയും ചെയ്തു.