Progressing
17/04/2023
വടവാതൂർ: റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സംയോജിപ്പിച്ചിട്ടുള്ള കോട്ടയം വടവാതൂരിലെ പൗരസ്ത്യ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പാലാ രൂപതാംഗമായ റവ. ഡോ. റോയ് ജോസഫ് കടുപ്പിൽ നിയമിതനായി.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അദ്ദേഹത്തിന് നിയമന പത്രിക കൈമാറി. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെയും സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെയും പ്രഫസറായ റവ. ഡോ. റോയ് കടുപ്പിൽ 2005 മുതൽ കേരള ഹൈക്കോടതിയിലെ രജിസ്റ്റേർഡ് അറ്റോർണിയാണ്.
റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും കർണാടകയിലെ ഗുൽബർഗ സർവകലാശാലയിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ മുൻ ചാൻസലറും ജുഡീഷ്യൽ വികാരിയുമായിരുന്നു.