Progressing

Diocesan News


01/01/2023

കത്തോലിക്കാ സഭയെ വിശ്വാസസത്യങ്ങളിൽ ഉറപ്പിച്ചുനിർത്താൻ ജീവിതം സമർപ്പിച്ച ധിഷണാശാലി - പോപ്പ് ബെനഡിക്ട് XVI

2005 മുതൽ 2013 വരെ കത്തോലിക്കാ സഭയെ നയിച്ച പോപ്പ് ബെനഡിക്ട് XVI സമാനതകളില്ലാത്ത ദൈവശാസ്ത്ര പണ്ഡിതനും അതുല്യനായ ആത്മീയ വ്യക്തിത്വവുമാണ്. കത്തോലിക്കാസഭയുടെ വിശ്വാസ പ്രബോധനങ്ങൾ ആധുനിക ലോകത്തിനും സഭാസമൂഹത്തിനും മുന്നിൽ അടിവരയിട്ടുറപ്പിക്കുവാൻ പോപ്പ് പ്രതിജ്ഞാബദ്ധനായിരുന്നു. കത്തോലിക്കാസഭ മുന്നോട്ടുവച്ചിട്ടുള്ള ക്രൈസ്തവദർശനങ്ങളും ദൈവശാസ്ത്രവും ധീരതയോടെ പ്രഘോഷിച്ച പാപ്പയുടെ പേര് സഭാചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതവും അദ്ദേഹത്തിലൂടെ ദൈവം ലോകത്തിന് സമ്മാനിച്ച വീക്ഷണങ്ങളും എക്കാലവും ജനലക്ഷങ്ങൾക്ക് മാർഗദീപമായി തുടരും. പോപ്പ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ദേഹവിയോഗത്തിൽ ലോകമെമ്പാടുമുള്ള 130 കോടി കത്തോലിക്കാ വിശ്വാസികൾക്കൊപ്പം ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

Related News


east