Progressing

Diocesan News


23/02/2023

ദൈ​വേ​ഷ്ടം നി​റ​വേ​റ്റ​പ്പെ​ടു​ന്പോ​ൾ കു​റ​വു​ക​ൾ നി​റ​വു​ക​ളാ​യി മാ​റും: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ

ചാ​​​ല​​​ക്കു​​​ടി: അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും ത​​​ന്നി​​​ഷ്ട​​​ത്തി​​​ന്‍റെ​​​യും ആ​​​സ​​​ക്തി​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കി ദൈ​​​വ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​ക​​​ണ​​​മെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ. പ​​​ഞ്ച​​​ദി​​​ന പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജീ​​​വി​​​ത​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​ടെ പി​​​ന്നി​​​ലെ ദൈ​​​വ​​​ഹി​​​തം തി​​​രി​​​ച്ച​​​റി​​​യ​​​ണം. പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്പോ​​​ൾ ദൈ​​​വ​​​ഹി​​​തം എ​​​ന്താ​​​ണെ​​​ന്നു വി​​​വേ​​​ചി​​​ച്ച് അ​​​റി​​​യ​​​ണം. എ​​​ന്നാ​​​ലേ സ​​​ന്തോ​​​ഷ​​​വും സ​​​മാ​​​ധാ​​​ന​​​വും ഉ​​​ണ്ടാ​​​ക​​​യു​​​ള്ളു. ദൈ​​​വ​​​ഹി​​​ത​​​ത്തി​​​നെ​​​തി​​​രേ എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നു ദോ​​​ഷ​​​മു​​​ണ്ടാ​​​ക്കും. ദൈ​​​വേ​​​ഷ്ടം നി​​​റ​​​വേ​​​റ്റ​​​പ്പെ​​​ടു​​​ന്പോ​​​ഴാ​​​ണു കു​​​റ​​​വു​​​ക​​​ൾ നി​​​റ​​​വു​​​ക​​​ളാ​​​യി മാ​​​റു​​​ന്ന​​​തെ​​​ന്നും ബി​​​ഷ​​​പ് തു​​​ട​​​ർ​​​ന്നു പ​​​റ​​​ഞ്ഞു.

വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​പോ​​​ൾ പു​​​തു​​​വ വ​​​ച​​​ന​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തി. പോ​​​ട്ട ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ഡെ​​​ർ​​​ബി​​​ൻ ജോ​​​സ​​​ഫ്, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​യ്യ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി.

Related News


east