Progressing

Diocesan News


03/03/2023

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാദിനാഘോഷം മാര്‍ച്ച് 11 ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 11 ന് രാവിലെ 10 മണിക്ക് ചൈതന്യയില്‍ സംഘടിപ്പിക്കുന്നു. പ്രസിഡൻ്റ് ലിന്‍സി രാജന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മിസ് കേരള ലിസ് ജയ്‌മോന്‍ വനിതാദിനം ഉദ്ഘാടനം ചെയ്യും. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ. ജോണ്‍ ചേന്നാകുഴി, ഫാ. സൈമണ്‍ പുല്ലാട്ട്, കെ.സി.സി പ്രസിഡൻ്റ് പി.എ. ബാബു പറമ്പടത്തുമലയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇടയ്ക്കാട്ട് ഫൊറോനയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന ദിനാഘോഷത്തില്‍ വിവിധ ഫൊറോനകളിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടത്തപ്പെടും. കെ.സി.ഡബ്ല്യു.എ അതിരൂപതാ, ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും.

Related News


east