Progressing
07/03/2023
കോട്ടയം: കേരള കാത്തലിക് സ്റ്റുഡൻ്റസ് ലീഗിന്‍റെ കോട്ടയം അതിരൂപതാതല പ്രതിഭാസംഗമവും അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററല്‍ സെൻ്ററില്‍ അതിരൂപത പ്രസിഡൻ്റ് ജോസ് എം ഇടശ്ശേരി അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.എസ്.എസ് അതിരൂപത ഡയറക്ടര്‍ ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, കെ സി എസ് എല്‍ ചെയര്‍പേഴ്‌സണ്‍ കുമാരി എല്‍സ ബെന്നി, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജിന്‍സ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.സി.എസ്.എല്‍ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ കലാ സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ സി എസ് എല്‍ വിശിഷ്ഠ അധ്യാപക സേവനത്തിനുള്ള അവാര്‍ഡ് അതിരൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ വിമല്‍ എസ്.ജെ.സി അര്‍ഹയായി. അതിരൂപത കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒ. എല്‍. എല്‍. എച്ച്. എസ് എസ്. ഉഴവൂര്‍ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗത്തില്‍ സെൻ്റ് റോക്കിസ് അരീക്കര ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. അതിരൂപതയിലെ മികച്ച യൂണിറ്റായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെൻ്റ് ആന്‍സ് ജി. എച്ച്. എസ്. എസ്. കോട്ടയവും യു പി വിഭാഗത്തില്‍ സെൻ്റ് റോക്കിസ് അരീക്കരയും തിരഞ്ഞെടുക്കപ്പെട്ടു. പ്രിയപ്പെട്ട മുത്തച്ഛനും മുത്തശ്ശിക്കും കത്തെഴുതല്‍ മത്സരത്തിലും, അതിരൂപത കലോത്സവത്തിലും വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെൻ്റ് ആന്‍സ് ജി. എച്ച്. എസ്. എസ്. കോട്ടയം, സെൻ്റ് റോക്കിസ് അരീക്കര, സെൻ്റ് അഗസ്റ്റിന്‍ കരിങ്കുന്നം, സെൻ്റ് മാത്യൂസ് കണ്ണങ്കര,സെൻ്റ് മൈക്കിള്‍സ് കടുത്തുരുത്തി, സെൻ്റ് തോമസ് ജി. എച്ച്. എസ് എസ്.പുന്നത്തുറ, സെൻ്റ് മര്‍സെല്ലിനാസ് നട്ടാശ്ശേരി, സെൻ്റ് തോമസ് യു.പി. എസ്. കുറുമുള്ളൂര്‍ എന്നീ സ്‌കൂളുകള്‍ കെ സി എസ് എല്‍ തൂലിക 2023 പുസ്തക രചന അവാര്‍ഡിന് അര്‍ഹരായി. അതിരൂപത കെ സി എസ് എല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.