Progressing

Diocesan News


21/02/2023

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

കണ്ണൂര്‍ : കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിൻ്റെ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും പ്രതിനിധി സംഗമവും കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെൻ്റ്റില്‍ നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡൻ്റ് ജോസ് കണിയാപറമ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറാളും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ചാപ്ലയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി അതിരൂപതാ പ്രസിഡൻ്റ് പി.എ ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി മലബാര്‍ റീജിയണിൻ്റെ അടുത്ത ഒരുവര്‍ഷത്തേക്കുള്ള കര്‍മ്മരേഖയുടെ പ്രകാശനം റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ നിര്‍വ്വഹിച്ചു. അതിരൂപതാ സെക്രട്ടറി ബേബി മുളവേലിപ്പുറം, മലബാര്‍ റീജിയണ്‍ സെക്രട്ടറി ഷിജു കൂറാനയില്‍, ജോയിൻ്റ് സെക്രട്ടറി സജി കല്ലിടുക്കില്‍, കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ സെക്രട്ടറി ബിന്‍സി ഷിബു മാറികവീട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. ക്‌നാനായ സമുദായത്തിൻ്റെയും ഇടവകയുടെയും വളര്‍ച്ചയില്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സിൻ്റെ പങ്ക് എന്ന വിഷയത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മലബാര്‍ റീജിയണിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Related News


east