Progressing

Diocesan News


30/03/2023

മൗണ്ട് സെൻ്റ് തോമസിലെ വിശുദ്ധവാരകർമ്മങ്ങൾ

കാക്കനാട്: സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാരതിരുക്കർമങ്ങളുടെ സമയവിവരം അറിയിക്കുന്നു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്.

ഏപ്രിൽ 2, ഓശാന ഞായർ, 7am
കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വി. കുർബാന

ഏപ്രിൽ 6, പെസഹാ വ്യാഴം, 7 am
കാലുകഴുകൽശുശ്രൂഷ, വി. കുർബാന

ഏപ്രിൽ 7, പീഡാനുഭവവെള്ളി, 7 am
പീഡാനുഭവവായന, വി. കുർബാനസ്വീകരണം, കുരിശിൻ്റെ വഴി

ഏപ്രിൽ 8, വലിയശനി, 7 am
വലിയശനിയുടെ കർമങ്ങൾ, വി. കുർബാന

ഏപ്രിൽ 9, ഉയിർപ്പുതിരുനാൾ, ശനി രാത്രി 11.30am
ഉയിർപ്പിന്റെ കർമങ്ങൾ, വി. കുർബാന.
(ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല)

Related News


east