Progressing

Diocesan News


21/03/2023

ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ലെസ്റ്ററിൽ

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ രൂപത കുടുംബ കൂട്ടായ്‌മ വാർഷിക സമ്മേളനം ഈ മാസം 22ന് ലെസ്റ്റെറിൽ നടക്കും. രൂപതയിലെ എൺപത്തി ഒന്ന് ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ .ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ഡോ മാർട്ടിൻ തോമസ് ആന്റണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. സിഞ്ചെല്ലൂസ് ഇൻ ചാർജ് റവ. ഫാ. ജോർജ് ചേലക്കൽ, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, കോഓർഡിനേറ്റർ ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കുടുംബ കൂട്ടായ്മ കമ്മീഷൻ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.

Related News


east