Progressing
07/02/2023
കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വ ഫോറം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. മാത്യു ഓലിക്കലും നിയമിതരായി.
തൃശ്ശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കൽ റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ധാർമ്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. 2016 മുതൽ തൃശൂർ അതിരൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടറായും മേരിമാതാ മേജർ സെമിനാരിയിൽ വിസിറ്റിങ്ങ് അധ്യാപകനായും സേവനം ചെയ്യുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റിന്‍റെ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. മാത്യു ഓലിക്കൽ മുൻപ് രൂപതയുടെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെയും ആവേ മരിയാ ധ്യാനകേന്ദ്രത്തിന്‍റെയും ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
കാലാവധി പൂർത്തിയാക്കിയ ഫാ. വിൻസെൻ്റ് എലവത്തിങ്കൽകൂനൻ, ഫാ. ഫിലിപ്പ് വട്ടയത്തിൽ എന്നിവരുടെ ഒഴിവിലേക്കാണ് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ നിയമനങ്ങൾ നടത്തിയത്.