Progressing
20/04/2023
തൃശൂർ: മുളയം മേരിമാത മേജർ സെമിനാരി റെക്ടറായി റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കലിനെ നിയമിച്ചു. മേയ് ആറിനു ചുമതലയേൽക്കും.
തൃശൂർ അതിരൂപത വൈദികനായ റവ. ഡോ. സെബാസ്റ്റ്യൻ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും തൃശൂർ മേരിമാതാ സെമിനാരിയിലും ദൈവശാസ്ത്ര അധ്യാപകനായി പ്രവർത്തിക്കുകയാണ്.
സീറോ മലബാർ സഭ ഡോക്ട്രൈനൽ കമ്മീഷന്റെ സെക്രട്ടറിയായും കെസിബിസി ഡോക്ട്രൈനൽ കമ്മീഷന്റെ ജോയിന്റ് സെക്രട്ടറിയായും സേവനം ചെയ്യുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം ദൈവശാസ്ത്രഗ്രന്ഥങ്ങളും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്.