Progressing

Diocesan News


26/02/2022

ഫൊറോനാ അസംബ്ലി - മണിമൂളി ഫൊറോന

മണിമൂളി ഫൊറോനയുടെ അസംബ്ലി യോഗം ഒമ്പതരക്ക് രംഗപൂജയോടുകൂടെ ആരംഭിച്ചു. മണിമൂളി-നിലമ്പൂർ റീജിയന്റെ സിഞ്ചല്ലൂസും മണിമൂളി ഫൊറോനാ വികാരിയുമായ വെരി. റവ. ഫാ. തോമസ് മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. തിരിതെളിച്ച് യോഗം ഉദ്ഘാടനം ചെയ്ത രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം അസംബ്ലിയുടെ ആമുഖപ്രഭാഷണം നടത്തി. തുടർന്ന് മോഡറേറ്റർ റവ. ഫാ. ബിജു മാവറ പേപ്പർ അവതരണങ്ങളുടെ രീതിയും സമയക്രമവും നിബന്ധനകളും പരിചയപ്പെടുത്തി

നരിവാലമുണ്ട, മണിമൂളി, പാലേമാട്, മരുത, താളിപ്പാടം, പാലാങ്കര, പാതിരിപ്പാടം, തലഞ്ഞി, ഭൂദാനം, മുണ്ടേരി ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ ഇടവകയിൽ നടന്ന ചർച്ചകളുടെ സംഗ്രഹം അവതരിപ്പിക്കുകയും റിപ്പോർട്ട് രൂപതാസമിതിക്ക് കൈമാറുകയും ചെയ്തു. ഇടവകകളുടെ റിപ്പോർട്ടവതരണങ്ങൾക്ക് ശേഷം മണിമൂളി ഫൊറോനാ കോഡിനേറ്റർ ശ്രീ വിജോ കാച്ചാംകോടത്ത് ഫൊറോനാതല റിപ്പോർട്ട് അവതരിപ്പിച്ചു.

ജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ശ്രീ ടോമിച്ചൻ പാറയിൽ, ശ്രീ ജോർജ്ജുകുട്ടി കൊട്ടേപ്പറമ്പിൽ, ശ്രീ ജോബി മംഗളായിപ്പറമ്പിൽ എന്നിവർ യഥാക്രമം കുടുംബം, വിദ്യാഭ്യാസം, കാർഷികമേഖല എന്നീ വിഷയങ്ങൾ അവതരിപ്പിക്കുകയും അവതരിപ്പിച്ച പേപ്പറുകൾ കൈമാറുകയും ചെയ്തു. തുടർന്ന് യോഗാംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ചർച്ചയും രൂപതാ അസംബ്ലിയിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നടന്നു.

രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സമാപന സന്ദേശം നല്കുകയും ഫൊറോനാ ജൂബിലി കമ്മറ്റി കൺവീനർ റവ. ഫാ. സജി കോട്ടായിൽ കൃതജ്ഞതാപ്രകാശനം നടത്തുകയും ചെയ്തു. ഉച്ചഭക്ഷണത്തോടെ യോഗം സമാപിച്ചു.

Related News


east