Progressing
01/03/2022
മാനന്തവാടി ഫൊറോനയുടെ അസംബ്ലി യോഗം രാവിലെ 9 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ചു. മാനന്തവാടി ഫൊറോനാ പള്ളി വികാരി റവ. ഫാ. സണ്ണി മഠത്തിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തിരി തെളിച്ച് യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച അഭി. ജോസ് പൊരുന്നേടം പിതാവ് ആമുഖ പ്രഭാഷണം നടത്തി.തളിപ്പറമ്പ് RDO ശ്രീമതി മേഴ്‌സി ആര്യപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് യോഗത്തിൽ നടക്കേണ്ട പേപ്പർ അവതരണങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ റിപ്പോർട്ട് അവതരണത്തിന്റെ മോഡറേറ്ററായ റവ. ഫാ. ബിജു മാവറ നല്കി.
ശ്രീ റോജസ് വേങ്ങച്ചുവട്ടിൽ , ശ്രീ സുനിൽ അവിരാപ്പാട്ട് , Adv. ഗ്ലാടിസ് എന്നിവർ രൂപതാ അസംബ്ലിയുടെ മൂന്ന് മാസത്തെ ചർച്ചാവിഷയങ്ങൾ ഇടവകകളിൽ ലഭിച്ചത് ക്രോഡീകരിച്ച് അവതരിപ്പിച്ചു. തുടർന്ന് ഫൊറോനാ തല വീഡിയോ റിപ്പോർട്ട് അവതരിപ്പിച്ചു. Sr. റെജിൻ MSMI, അഷ്‌ജാൻ എന്നിവർ ഷെയറിങ് നടത്തി.
ജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രൂപതയുടെ ജൂബിലി ആഘോഷത്തിൽ ഉൾപ്പെടുത്താവുന്ന കർമ്മപദ്ധതികൾ ചർച്ച ചെയ്യപ്പെട്ടു. രൂപതാ അസംബ്ലിയിൽ പങ്കെടുക്കേണ്ട ഫൊറോനാ പ്രതിനിധികളെ തിരഞ്ഞെടുത്തു.
തുടർന്ന് രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സമാപനസന്ദേശം നല്കുകയും സുവർണ്ണജൂബിലിയുടെ മാനന്തവാടി ഫൊറോനാ കമ്മറ്റി കോഡിനേറ്റർ റവ. ഫാ. ബിജു തൊണ്ടിപ്പറമ്പിൽ യോഗത്തിന് നന്ദി പറയുകയും ചെയ്തു. രൂപതാഗാനത്തോടുകൂടി യോഗം സമാപിച്ചു.