കല്ലോടി ഫൊറോനപ്പള്ളിയുടെ സെന്റ് ജോസഫ് ഹയര്സെക്കന്ററി ഓഡിറ്റോറിയത്തില് വച്ച് 2 മണിക്ക് കല്ലോടി ഫൊറോനയുടെ അസംബ്ലി യോഗം ആരംഭിച്ചു. കല്ലോടി ചെറുപുഷ്പമിഷന് ലീഗിന്റെ രംഗപൂജയോടെ ആരംഭിച്ച യോഗത്തില് ഫൊറോനാ വികാരി റവ. ഫാ. ബിജു മാവറ സ്വാഗതം ആശംസിച്ചു. രൂപതാദ്ധ്യക്ഷന് അഭി. ജോസ് പൊരുന്നേടം പിതാവ് തിരി തെളിച്ച് യോഗം ഉദ്ഘാടനം ചെയ്ത് ആമുഖപ്രഭാഷണം നടത്തി. തുടര്ന്ന് പേപ്പറവതരണങ്ങളുടെ ശൈലിയും സമയക്രമവും മോഡറേറ്ററായ ശ്രീ സെബാസ്റ്റ്യന് പാലംപറമ്പില് അറിയിച്ചു. ദീപ്തിഗിരി, ജൂഡ്സ് മൗണ്ട്, കുഞ്ഞോം, പുതിയിടംകുന്ന്, കരിമ്പില്, മക്കിയാട്, വഞ്ഞോട്, വാളേരി, കല്ലോടി ഇടവകകളുടെ പ്രതിനിധികള് റിപ്പോര്ട്ടവതരണങ്ങള് നടത്തി.
ഫൊറോനാ തല റിപ്പോര്ട്ടിന്റെ അവതരണം ഫൊറോനാ ജൂബിലി കമ്മറ്റി കണ്വീനര് ശ്രീ കെ.കെ. മാത്യു കുഴുപ്പില് നിര്വ്വഹിച്ചു. തുടര്ന്ന് ജൂബിലി പദ്ധതികളുടെ ചര്ച്ചയില് റവ. ഫാ. ജോബി മുക്കാട്ടുകാവുങ്കല് എകെസിസിയെ പ്രതിനിധീകരിച്ചുകൊണ്ട് വിവിധ ആശയങ്ങള് അവതരിപ്പിച്ചു. തുടര്ന്ന് ശ്രീ ജോസ് പള്ളത്ത്, അഡ്വ. ഷെബിന് ജോര്ജ്ജ്, അഡ്വ. ജിജില് ജോസഫ് എന്നിവര് യഥാക്രമം വിദ്യാഭ്യാസവും തൊഴിലും, കുടുംബം - വിവാഹം - വിവാഹമോചനം, കര്ഷികനും കാര്ഷികപ്രതിസന്ധിയും എന്നീ വിഷയങ്ങളില് വിശദമായ ഉള്ളടക്കത്തോടെയുള്ള പേപ്പറവതരണങ്ങള് നടത്തി. തുടര്ന്ന് മോഡറേറ്ററുടെ നേതൃത്വത്തില് വിവിധ ഇടവകകളില് നിന്നുള്ളവര് വിവിധ ജൂബിലി ആശയങ്ങള് ചര്ച്ച ചെയ്തു. മോണ്സിഞ്ഞോര് പോള് മുണ്ടോളിക്കലിന്റെ സമാപനസന്ദേശത്തിനും ഫൊറോനാ ജൂബിലി കോഡിനേറ്റര് ഫാ. ആന്റോ ചിറയില്പറമ്പിലിന്റെ കൃതജ്ഞതാപ്രകാശനത്തിനും ശേഷം രൂപതാ ആന്തത്തോടു കൂടെ 6 മണിക്ക് ഫൊറോനാ അസംബ്ലി സമാപിച്ചു.