Progressing

Diocesan News


19/02/2022

ദ്വാരക ഫൊറോനാ അസംബ്ലി

പാസ്റ്ററല് സെന്ററില് നടന്ന ദ്വാരക ഫൊറോനാ അസംബ്ലി 9.30-ന് റവ. ബ്രദര് ഫ്രാങ്കോ എം.എം.ബി നടത്തിയ പ്രാര്ത്ഥനയോടെ ആരംഭിച്ചു. ഫൊറോനാവികാരി റവ. ഫാ. ഷാജി മുളകുടിയാങ്കല് ഏവര്ക്കും സ്വാഗതം ആശംസിച്ചു. മാനന്തവാടി രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ ആമുഖ പ്രഭാഷണത്തിന് ശേഷം സുവര്ണജൂബിലി ആഘോഷങ്ങളുടെ കണ്വീനര് റവ. ഫാ. ബിജു മാവറ റിപ്പോര്ട്ട് അവതരണങ്ങള്ക്കുവേണ്ട നിര്ദ്ദേശങ്ങള് നല്കുകയും സമയക്രമം വിശദീകരിക്കുകയും ചെയ്തു.
 
തുടര്ന്ന് ചുള്ളിയാന, കാരക്കാമല, ദ്വാരക, കൊമ്മയാട്, തോണിച്ചാല്, മൊതക്കര, വെള്ളമുണ്ട, വിളമ്പുകണ്ടം എന്നീ ഇടവകകള് ഇടവകകളില് നടന്ന ചര്ച്ചകളുടെ പ്രസക്തഭാഗങ്ങള് അവതരിപ്പിക്കുകയും രൂപതയില് നിന്ന് നല്കിയ വിഷയങ്ങളുടെ അടിസ്ഥാനത്തില് തയ്യാറാക്കിയ റിപ്പോര്ട്ടുകള് രൂപതാസമിതിക്ക് സമര്പ്പിക്കുകയും ചെയ്തു. തുടര്ന്ന് ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് എകെസിസിയുടെയും കെസിവൈഎം-ന്റെയും പ്രതിനിധികള് സംസാരിച്ചു.
 
ഒമ്പത് ഇടവകകളില് നിന്ന് ലഭ്യമായ എട്ട് ഇടവകകളുടെ റിപ്പോര്ട്ടുകള് പരിഗണിച്ചുകൊണ്ട് തയ്യാറാക്കിയ വിശദമായി ഫൊറോനാ തല റിപ്പോര്ട്ടിന്റെ പ്രസക്തഭാഗങ്ങള് ഫൊറോനാതല ജൂബിലി കോഡിനേറ്റര് റവ. ഫാ. ബിജോ കറുകപ്പള്ളി അവതരിപ്പിക്കുകയും റിപ്പോര്ട്ട് രൂപതാ സമിതിക്ക് കൈമാറുകയും ചെയ്തു. തുടര്ന്ന് നടന്ന രൂപതയുടെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രവര്ത്തനപദ്ധതികളെക്കുറിച്ചുള്ള ചര്ച്ചയില് വിവിധ ഇടവകാംഗങ്ങളും വൈദികരും പങ്കെടുത്ത് ആശയങ്ങള് പങ്കുവെച്ചു. രൂപതാ വികാരി ജനറാള് മോണ്. പോള് മുണ്ടോളിക്കല് സമാപനസന്ദേശം നല്കുകയും ഫൊറോനാ കോഡിനേറ്റര് ശ്രീ ലൂയിസ് കിഴക്കേപ്പറമ്പില് കൃതജ്ഞതാപ്രകാശനം നടത്തുകയും ചെയ്തു. രൂപതാഗാനത്തോടെ 1 മണിക്ക് യോഗം സമാപിച്ചു.

Related News


east