Progressing
21/04/2023
റോം: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 2009ൽ സ്ഥാപിതമായതിനുശേഷം നൈജീരിയയിൽ മാത്രം ഇതുവരെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവരെന്ന് നൈജീരിയൻ സന്നദ്ധ സംഘടനയായ ഇന്റർ സൊസൈറ്റിയുടെ റിപ്പോർട്ട്. ഇവരിൽ 30,000 പേരും വധിക്കപ്പെട്ടത് മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റായിരുന്ന എട്ടു വർഷക്കാലത്താണ്. രാജ്യത്തെ വളരുന്ന സുരക്ഷാവീഴ്ചകൾ പരിഹരിക്കാൻ ബുഹാരി ഒന്നും ചെയ്തില്ല എന്ന ആക്ഷേപമുണ്ട്. ഇതേ കാലഘട്ടത്തിൽത്തന്നെ 18,000 പള്ളികളും 2200 സ്കൂളുകളും അഗ്നിക്കിരയാക്കിയതു കൂടാതെ തീവ്രവാദികൾ മിതവാദി മുസ്ലിങ്ങളെയും കൊലപ്പെടുത്തിയിട്ടുണ്ട്. 2023ൽ ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലേറെ ക്രൈസ്തവരാണ്. 707 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഉത്തര നൈജീരിയൻ സംസ്ഥാനങ്ങളിലെല്ലാം തട്ടിക്കൊണ്ടുപോകൽ വ്യാപകമാണ്. ബൊക്കോ ഹറാമിനെക്കൂടാതെ ഫൂലാനി ഇസ്ലാമിക ഇടയ ഗോത്രവർഗക്കാരും ക്രൈസ്തവപീഡനത്തിൽ മത്സരിക്കുകയാണ്. ഏകദേശം അരക്കോടി ക്രൈസ്തവർ നൈജീരിയയിൽത്തന്നെ അഭയാർഥികളായി മാറിയിട്ടുണ്ട്. ക്രൈസ്തവർക്ക് ഏറ്റവും അരക്ഷിതമായ രാജ്യമായി നൈജീരിയ മാറുകയാണ്. ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടനുസരിച്ച് ആധുനിക കാലത്ത് ലോകമാകെയുള്ള ക്രൈസ്തവ രക്തസാക്ഷികളിൽ 89 ശതമാനവും നൈജീരിയക്കാരാണ്