Progressing
06/03/2023
കോട്ടയം: കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ അല്‍മായ സംഘടനകളുടെ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസമ്മേളനം മാര്‍ച്ച് 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. അതിരൂപതാ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തില്‍ കൂടുതല്‍ സജീവമാക്കുവാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സംഗമത്തില്‍ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ചാപ്ലെയിന്‍മാരും മൂന്നു സമുദായസംഘടനകളുടേയും അതിരൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങളും അതിരൂപതാ ഭാരവാഹികളും പങ്കെടുക്കും.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |