Progressing
14/03/2022
മാനന്തവാടി രൂപതയുടെ നവീകരിച്ച വൈദിക സെമിത്തേരി വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു.
വിയാനി ഭവനിൽ രാവിലെ 6:45 ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു പ്രാർത്ഥിച്ചു.പരേതരായ എല്ലാ വൈദികർക്കും വേണ്ടി ബഹു. വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ചു. സെമിത്തേരി നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രൂപത പ്രൊക്കുറേറ്റർ ബഹു. ബിജു പൊൻപാറക്കലച്ചൻ എല്ലാവർക്കും നന്ദി അറിയിച്ചു.
മാനന്തവാടി രൂപതയിലെ വൈദികരും വിവിധ സന്യാസ ഭവനങ്ങളിൽനിന്നുള്ള സന്യസ്തരും, തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |