Progressing
24/04/2023
മാനന്തവാടി: സമുദായ അംഗങ്ങൾക്കിടയിലും ഇതര സമുദായങ്ങളുമായും പരസ്പരസ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ കത്തോലിക്കാ കോണ്ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്ഥാനത്തിന്റെ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.
ദ്വാരക ഷെവലിയാർ തരീത് കുഞ്ഞിത്തൊമ്മൻ നഗറിൽ കത്തോലിക്കാ കോണ്ഗ്രസ് 105-ാം ജൻമദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കത്തോലിക്കാ കോണ്ഗ്രസ് സഭയ്ക്കും സമൂഹത്തിനും നൽകുന്ന കരുത്ത് സമാനതകളില്ലാത്തതും വിസ്മരിക്കാനാകാത്തതുമാണെന്നു അഡ്വ. ബിജു പറഞ്ഞു.
ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ജിയോ കടവി, ഗ്ലോബൽ ഭാരവാഹികളായ ഡോ. ജോസുകുട്ടി ഒഴുകയിൽ, രാജേഷ് ജോണ്, ടോമി സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ആന്റണി മനോജ്, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഫാ . ജോബി മുക്കടയിൽ, ഡോ.കെ.പി. സാജു, സെബാസ്റ്റ്യൻ പുരയ്ക്കൽ, ജോണ്സണ് തൊഴുത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
വിവിധ രാജ്യങ്ങളിൽനിന്നുള്ളവരടക്കം നൂറിൽപരം പ്രതിനിധികൾ പങ്കെടുത്തു. കാർഷിക പ്രശ്നങ്ങളും രാഷ്ട്രീയ നിലപാടുകളും ചർച്ച ചെയ്തു.