Progressing

Diocesan News


16/01/2023

ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടു

മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുവാനുള്ള കെട്ടിടത്തിന്‍റെ തറക്കല്ലിടൽ കർമ്മം മാനന്തവാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു.

സുവർണ്ണ ജൂബിലിയിൽ ആയിരിക്കുന്ന മാനന്തവാടി രൂപത ജൂബിലി വർഷത്തിൽ പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ ഒന്നാണ് പ്രദേശവാസികൾക്ക് സൗജന്യമായി ഒരു ഡയാലിസിസ് യൂണിറ്റ് . മാനന്തവാടി രൂപത വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാദർ പോൾ മുണ്ടോളിക്കൽ, രൂപതാ പ്രൊക്കുറേറ്റർ ഫാദർ ബിജു പൊൻപാറ, രൂപതാ സുവർണജൂബിലി കൺവീനർ ഫാദർ ബിജു മാവറ, ബിഷപ്പ് ഹൗസിൽ നിന്നുള്ള വൈദികർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മാനന്തവാടി പ്രദേശത്ത് ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന് എത്രയും വേഗം ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമാക്കാനും ഇനിയും ഒത്തിരിയേറെ മുന്നേറുവാനും സാധിക്കട്ടെയെന്ന് അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ആശംസിച്ചു.

Related News


east