Progressing

25

DEC '24

On : 22 Aug 2022

Diocesan Update

പാപ്പാ: നിസ്സംഗതയാകുന്ന അർബുദത്തിനെതിരെ പോരാടുക

News

“യേശു സ്നേഹിച്ചതു പോലെ സ്നേഹിക്കുകയെന്നാൽ സേവിക്കുകയും നമ്മുടെ ജീവൻ കൊടുക്കുകയെന്നുമാണർത്ഥം. സേവിക്കുക എന്നാൽ, അപരന്റെ ആവശ്യങ്ങളെ പ്രധാനമായി വയ്ക്കുകയും, നിസ്സംഗതയാകുന്ന അർബുദത്തിനെതിരെ പോരാടുകയും, ദൈവം നമുക്ക് തന്ന ദാനങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുകയാണ്. നമ്മുടെ ജീവൻ കൊടുക്കുക എന്നാൽ സ്വാർത്ഥതയെ പിൻതള്ളി, നമ്മുടെ ജീവിതം ഒരു സമ്മാനമാക്കി, ആവശ്യക്കാരായ എല്ലാവർക്കും വേണ്ടി ചെലവഴിക്കുക എന്നതാണ്.”

ആഗസ്റ്റ് പത്തൊമ്പതാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯,  പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍  പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.