Progressing
On : 30 Sep 2022
കൊച്ചി : ഒക്ടോബർ രണ്ടിന് കത്തോലിക്കാ രൂപതകളിൽ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച്ച വിശ്വാസപരമായ ആചരാനുഷ്ഠാനങ്ങളിൽ കത്തോലിക്കരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങൾക്കുവേണ്ടിമാത്രം നീക്കിവെക്കേണ്ടതാണ്.
ഇനിമുതൽ ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ല. എന്നാൽ ഒക്ടോബർ 2 ഞായറാഴ്ച്ച ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥി കളും രക്ഷിതാക്കാളും വിദ്യാലയങ്ങളിൽ വന്ന് ലഹരിവിരുന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആരിച്ച് സർക്കാരിന്റെ നിർദ്ദേശത്തോട് സഹകരിക്കേണ്ടതുമാണ്.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |