Progressing

25

DEC '24

On : 20 Nov 2024

Diocesan Update

കുടുംബക്കൂട്ടായ്മ രൂപതാതല വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

News

കുടുംബകൂട്ടായ്മ 2023-24 പ്രവര്‍ത്തന വര്‍ഷത്തില്‍ രൂപത-ഫൊറോന തലങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കുടുംബയൂണിറ്റുകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. താമരശ്ശേരി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് ത്തില്‍ വച്ചാണ്‌ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിച്ചത്‌.

രൂപതാതലത്തില്‍ മാങ്കാവ് സെന്റ് ആന്റണീസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കട്ടിപ്പാറ ഏദന്‍ യൂണിറ്റ് രണ്ടും തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇടവകാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബക്കൂട്ടായ്മ യൂണിറ്റുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് രൂപതാതലത്തില്‍ വിദഗ്ധ സമിതി വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. കുടുംബക്കൂട്ടായ്മ രൂപതാ വാര്‍ഷിക സമ്മേളനത്തിലാണ് വിലയിരുത്തല്‍ നടന്നത്.