Progressing
On : 26 Apr 2023
കൊച്ചി: ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവര്‍ക്കെതിരേ ഉത്തരേന്ത്യയില്‍ അങ്ങിങ്ങായി നടക്കുന്ന അതിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്യത്തെല്ലായിടത്തും എല്ലാവര്ക്കും ഒരുപോലെ സംരക്ഷണം നല്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകരുടെയും തീരദേശവാസികളുടെയും പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. പിന്നാക്ക വിഭാഗങ്ങള്‍ക്കും ദളിത് ക്രൈസ്തവര്‍ക്കുമുള്ള സംവരണ വിഷയവും ചര്‍ച്ചയിലുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാനായതില്‍ സന്തോഷമുണ്ട്. എല്ലാ വിഷയങ്ങളോടും തുറന്ന സമീപനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.