Progressing
On : 29 Jan 2025
വിദ്യാഭ്യാസ, സാമൂഹിക, കാര്‍ഷിക രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ താമരശ്ശേരി രൂപതാവൈദികനായിരുന്ന മോണ്‍. ആന്റണി കൊഴുവനാലിന്റെ സ്മരണയ്ക്കായി താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടില്‍ (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) മോണ്‍. ആന്റണി കൊഴുവനാല്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സ്റ്റാര്‍ട്ട് ജനറല്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് പൈമ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
താമരശ്ശേരി രൂപത ചാന്‍സലര്‍ റവ. ഡോ.സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാല, പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍, മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, രാഷ്ട്രദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, കൊഴുവനാലച്ചന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.