Progressing

25

DEC '24

On : 11 Jan 2025

Diocesan Update

മോണ്‍. ആന്റണി കൊഴുവനാല്‍ അഖിലകേരള പ്രസംഗം മത്സരം: വി. എ. ആന്‍സി ഒന്നാമത്

News

വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ മോണ്‍. ആന്റണി കൊഴുവനാലിന്റെ ഓര്‍മ്മയ്ക്കായി താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (സ്റ്റാര്‍ട്ട്) സംഘടിപ്പിച്ച അഖില കേരള പ്രസംഗം മത്സരത്തില്‍ വി. എ. ആന്‍സി (മാനന്തവാടി രൂപത) ഒന്നാം സ്ഥാനം നേടി. ജോയല്‍ ജോസഫ് (പാലാ രൂപത) രണ്ടും എസ്‌തേര്‍ ക്രിസ്റ്റി ടോം (താമരശ്ശേരി രൂപത) മൂന്നും സ്ഥാനങ്ങള്‍ നേടി.

ഓണ്‍ലൈനായി നടത്തിയ ആദ്യഘട്ട മത്സരത്തില്‍ 48 പേര്‍ പങ്കെടുത്തു. അതില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 മത്സരാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചു.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5,000 രൂപ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.

സമാപന സമ്മേളനത്തില്‍ താമരശ്ശേരി രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കാവളകാട്ട്, നെതര്‍ലാന്‍സില്‍ ശുശ്രൂഷ ചെയ്യുന്ന റവ. ഡോ. ജോര്‍ജ് പയ്യമ്പള്ളി, സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

മലബാര്‍ വിഷന്‍ ചീഫ് എഡിറ്റര്‍ ഫാ. റോണി കാവില്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, ദീപിക റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, സിസ്റ്റര്‍ സ്റ്റെല്ല മരിയ എന്നിവര്‍ സന്നിഹിതരായിരുന്നു.