Progressing

25

DEC '24

On : 20 Dec 2024

Diocesan Update

മാതൃവേദി കരോള്‍ഗാന മത്സരം: പശുക്കടവ് ഇടവക ഒന്നാമത്

News

സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപത സമിതി സംഘടിപ്പിച്ച കരോള്‍ ഗാനമത്സരത്തില്‍ പശുക്കടവ് ഇടവക ഒന്നാം സ്ഥാനം നേടി. കല്ലാനോട് ഇടവക രണ്ടും തിരുവമ്പാടി ഇടവക മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തിയത്. ആദ്യഘട്ടത്തില്‍ 11 മേഖലകളില്‍ നിന്നുള്ള ടീമുകള്‍ മത്സരിച്ചു. ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ രൂപതാതലത്തില്‍ മാറ്റുരച്ചു.

വിജയികള്‍ക്ക് യഥാക്രമം 3000 രൂപ, 2000 രൂപ, 1000 രൂപ ക്യാഷ് അവാര്‍ഡുകളാണ് സമ്മാനം. 2025 ജനുവരി നാലിന് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന മാതൃസംഗമത്തില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.