Progressing

25

DEC '24

On : 01 Jan 1970

Diocesan Update

സന്യസ്തരെ ലക്ഷ്യം വച്ചുള്ള അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടികളിലേയ്ക്ക്

News

സന്യാസിനികളെ അവഹേളിച്ചുകൊണ്ട് നടത്തപ്പെട്ട ഫോട്ടോഷൂട്ടിനെതിരെയും, അപവാദങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും, വ്യക്തികൾക്കെതിരെയും കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ്റെ സമർപ്പിത കൂട്ടായ്മയായ വോയ്സ് ഓഫ് നൺസിന്റെ നേതൃത്വത്തിൽ കത്തോലിക്കാ സന്യാസിനികൾ കേരളത്തിലുടനീളം പരാതികൾ നല്കി. സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും, സന്ന്യാസ ജീവിതാന്തസിനെയും നിരന്തരം അപമാനിക്കുന്ന ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും വോയ്സ് ഓഫ് നൺസ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.