Progressing

25

DEC '24

On : 15 Feb 2025

Diocesan Update

കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു

News

ഒരു വര്‍ഷം നീണ്ടു നിന്ന കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം പ്രൗഢഗംഭീരമായി സമാപിച്ചു. ജൂബിലി സമാപന ആഘോഷം 2025 ഫെബ്രുവരി 13, 14, 15 തീയതികളില്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് ആഘോഷിച്ചത്. ഫെബ്രുവരി 13-ന് സ്‌കൂള്‍ വാര്‍ഷികം സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ ആലുങ്കലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാതാരം രമേശ് പിഷാരടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

രണ്ടാം ദിവസം പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം നടത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി പുസ്തക പ്രകാശനം നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ഗാന്ധി പ്രതിമ അനാച്ഛാദനം നടത്തി.

ഫെബ്രുവരി 15-ന് പ്ലാറ്റിനം ജൂബിലി സമാപനവും അധ്യാപക യാത്രയയപ്പ് സമ്മേളനം നടത്തി. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. എം. കെ. രാഘവന്‍ എംപി ജൂബിലി സമാപനം ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.