പരിസ്ഥിതി - സാമൂഹിക പ്രവർത്തകർ മുതൽ സാധാരണക്കാർ വരെയുള്ള വലിയൊരു സമൂഹം കെ റെയിൽ പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ആശങ്കകളെയും പരിഹരിച്ച് യുക്തമായ തീരുമാനമെടുക്കാൻ തയ്യാറാവുന്നതോടൊപ്പം വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡ് നിർമ്മാണം പോലുള്ള മുൻ പദ്ധതികളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഇനിയെങ്കിലും അർഹിക്കുന്ന നീതി നടപ്പാക്കി നൽകാനും സർക്കാർ തയ്യാറാകണം.
ഫാ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ