Progressing

25

DEC '24

On : 14 Nov 2024

Diocesan Update

ഫാ. ജോസഫ് കാപ്പിൽ വിശുദ്ധനാടിനെ മലബാറിനു പരിചയപ്പെടുത്തിയ പ്രേഷിതൻ

News

*ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണം നടത്തി*

 

തലശ്ശേരി അതിരൂപതയിലെ കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടന്ന ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 

 

വചന സന്ദേശ മധ്യേ ഫാ. ജോസഫ് കാപ്പിലിന്റെ സേവനങ്ങളെ ബിഷപ് അനുസ്മരിച്ചു. വിശുദ്ധനാട് മലബാറിന് പരിചയപ്പെടുത്തിയ പ്രേഷിതനായിരുന്നു കാപ്പിലച്ചനെന്ന് ബിഷപ് പറഞ്ഞു.  

 

വികാരി ഫാ. ജോസ് പൂവന്നിക്കുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് പാമ്പയ്ക്കല്‍, ഫാ. സഞ്ജയ് കുരീക്കാട്ടില്‍ വിസി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.