Progressing

25

DEC '24

On : 09 Feb 2025

Diocesan Update

മതബോധനം: പ്ലസ്ടു വില്‍ ആന്‍ മരിയ ഷിജുവിനും പ്ലസ് വണ്ണില്‍ കെ.എം റോസ്ലിനും ഒന്നാം റാങ്ക്

News

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ ചെയര്‍ അഫിലിയേഷനുള്ള താമരശ്ശേരി രൂപതയിലെ മതബോധന പ്ലസ് വണ്‍, പ്ലസ്ടു (HCC) ഫലം പ്രസിദ്ധീകരിച്ചു. പ്ലസ്ടു വില്‍ ആന്‍ മരിയ ഷിജു തെങ്ങുംപള്ളില്‍ (പുല്ലൂരാംപാറ) ഒന്നാം റാങ്ക് കരസ്ഥമാക്കി. ആര്‍ദ്ര ആന്‍ സജി മെഴുകനാല്‍ (സെന്റ് അല്‍ഫോന്‍സ സ്‌കൂള്‍) രണ്ടും. അനറ്റ് ട്രീസ സിനീഷ് (കുപ്പായക്കോട്) മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്ലസ് വണ്‍ വിഭാഗത്തില്‍ ചമല്‍ ഇടവകാംഗം കെ.എം റോസ്ലിന്‍ കുരീക്കാട്ടില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ആന്‍ മരിയ ജിനോ കാട്ടുനിലത്തില്‍ (ചുണ്ടത്തുംപൊയില്‍) രണ്ടും സൂസന്ന സാബു കാഞ്ഞിരത്തിങ്കല്‍ (ഈസ്റ്റ് ഹില്‍) മൂന്നും സ്ഥാനങ്ങള്‍ നേടി.
3100 ഓളം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ്ടു വിഭാഗങ്ങളിലായി ഇത്തവണ പരീക്ഷ എഴുതി.