Progressing
On : 14 Dec 2024
ഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്‌സിന്റെ (എഫ്എസ്ടി) ഈ വര്‍ഷത്തെ അവസാന യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്നു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. താമരശ്ശേരി രൂപതയിലെ സിസ്റ്റര്‍മാരുടെ സേവനം ശ്ലാഘനീയമെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, സിസ്റ്റര്‍ വിമല്‍ റോസ് എംഎസ്എംഐ, സിസ്റ്റര്‍ ദീപ്തി എഫ്‌സിസി, സിസ്റ്റര്‍ മെറ്റില്‍ഡ ഡിപിഎംടി, സിസ്റ്റര്‍ ഇഗ്നേഷ്യ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.
ക്ലാസുകള്‍ക്ക് മതബോധന രൂപതാ ഡയറക്ടര്‍ ഫാ. രാജേഷ് പള്ളിക്കാവയലില്‍ നേതൃത്വം നല്‍കി.
പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ്: സിസ്റ്റര്‍ ഉദയ സിഎംസി, സെക്രട്ടറി: സിസ്റ്റര്‍ വിനീത എഫ്‌സിസി, ട്രഷറര്‍: സിസ്റ്റര്‍ സെലസ്റ്റി എംഎസ്എംഐ.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |