Progressing
On : 28 Apr 2023
ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി 28 മുതല്‍ 30വരെ ചങ്ങനാശേരി അതിരൂപതയില്‍ സന്ദര്‍ശനം നടത്തും. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ മാര്‍പാപ്പയുമായുള്ള ബന്ധവും ആശയവിനിമയവും കൈകാര്യംചെയ്യുന്ന അപ്പസ്തോലിക് നുണ്‍ഷ്യോയെ വരവേൽക്കാൻ അതിരൂപത ഒരുങ്ങി.
മാര്‍ത്തോമ്മ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാചരണം, അതിരൂപത പഞ്ചവത്സര അജപാലന പദ്ധതി സമാപനാഘോഷം എന്നിവ അടക്കമുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ വിളിച്ചുചേർത്ത മാധ്യമസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ എന്നിവര്‍ പറഞ്ഞു.