Progressing

25

DEC '24

On : 08 Mar 2025

Diocesan Update

പാരീഷ് സെക്രട്ടറിമാരുടെ രൂപതാ സംഗമം നടത്തി

News

താമരശ്ശേരി രൂപതയിലെ പാരിഷ് സെക്രട്ടറിമാരുടെ സംഗമം ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപത ഫിനാന്‍സ് ഓഫീസര്‍ കുര്യാക്കോസ് മുഖാല സ്വാഗതം ആശംസിച്ചു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമാപന സന്ദേശം നല്‍കി. ഇടവക സെക്രട്ടറിമാരുടെ സേവനങ്ങള്‍ മഹത്തരം ആണെന്നും ഇടവകയോടും വികാരിയച്ചനോടും രൂപതാ സംവിധാനങ്ങളോടും മറ്റ് അജപാലനരീതികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെട്ടവരാണ് പാരീഷ് സെക്രട്ടറിമാരെന്നും ബിഷപ് ഓര്‍മിപ്പിച്ചു.

പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍, സോഷ്യല്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. തോമസ് പാറന്‍കുളങ്ങര എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് നന്ദി പറഞ്ഞു. രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട്, സിസ്റ്റര്‍ റോസ്ബിന്‍ എസ്എബിഎസ്, അമല്‍ (മഞ്ഞക്കടവ്), വത്സ (കടലുണ്ടി) എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.