Progressing
On : 21 Apr 2023
കൊച്ചി: കത്തോലിക്കാ കോൺഗ്രസ് 105-ാം ജന്മവാർഷികവും സമുദായ സമ്മേളനവും കർഷക ജ്വാലയും 22, 23 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ (ഷെവലിയാർ തര്യത് കുഞ്ഞിത്തൊമ്മൻ നഗർ) നടക്കും. ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി രൂപത സമിതിയാണു മഹാസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
കത്തോലിക്കാ കോൺഗ്രസിന്റെ പ്രഥമ അല്മായ പ്രസിഡന്റ് ജോൺ നിധീരിയുടെ കുറവിലങ്ങാട്ടെ കബറിടത്തിൽനിന്ന് ഇന്നലെ ദീപശിഖാ പ്രയാണം ആരംഭിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് ജോൺ കച്ചിറമറ്റം നിലവിലെ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിനു ദീപശിഖ കൈമാറി. വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്യുന്ന ദീപശിഖയെ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ലക്കിടിയിൽ മാനന്തവാടി രൂപത ഭാരവാഹികൾ സ്വീകരിക്കും.