Progressing

25

DEC '24

On : 15 Mar 2025

Diocesan Update

സന്യസ്തര്‍ കരുണയുടെ സന്ദേശവാഹകരാകണം: ബിഷപ്

News

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടാനുബന്ധിച്ച് ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് താമരശ്ശേരി (എഫ്എസ്ടി) നടത്തിയ ആദ്യ സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് അധ്യക്ഷത വഹിച്ചു.

സന്യാസജീവിതത്തിന്റെ മൂല്യം ഈശോയുടെ തിരുഹൃദയത്തോടുള്ള അപാരമായ സ്നേഹത്തില്‍ നിലകൊള്ളുന്നുവെന്നും സന്യസ്തര്‍ എപ്പോഴും കരുണയുടെ സന്ദേശ വാഹകരകണമെന്നും ബിഷപ് പറഞ്ഞു.

'Dilexit Nos' എന്ന ചക്രീക ലേഖനത്തിന്റെ ആഴവും അര്‍ത്ഥവും പരിചയപ്പെടുത്തി ഫാ. കുര്യന്‍ താന്നിക്കല്‍ ക്ലാസ് നയിച്ചു. എഫ്എസ്ടി പ്രസിഡന്റ് സിസ്റ്റര്‍ ഉദയ സിഎംസി, സിസ്റ്റര്‍ വിനീത എഫ്‌സിസി, സിസ്റ്റര്‍ സെലെസ്റ്റി എംഎസ്എംഐ, സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ ജെസ്സിന്‍ എസ്എച്ച്, സിസ്റ്റര്‍ ബിന്‍സി എംഎസ്‌ജെ എന്നിവര്‍ പ്രസംഗിച്ചു. വീഡിയോ സ്റ്റാറ്റസ് മത്സര വിജയികള്‍ക്ക് ബിഷപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.