Progressing

25

DEC '24

On : 27 Nov 2024

Diocesan Update

ആവില മൈന്റ്‌സ് ക്ലിനിക്ക് ആരംഭിച്ചു

News

സിഎംസി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ കൂടരഞ്ഞിയില്‍ ആവില മൈന്റ്‌സ് ക്ലിനിക്ക് സെന്റര്‍ ഫോര്‍ സൈക്കോതെറാപ്പി കൗണ്‍സിലിങ് ആന്റ് ട്രെയ്‌നിങ് സെന്റര്‍ ആരംഭിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സിഎംസി വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഉദയ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി വികാരി ഫാ. റോയി തേക്കുംകാട്ടില്‍, വാര്‍ഡ് മെമ്പര്‍ മോളി തോമസ്, ആവില മൈന്റ്‌സ് ക്ലിനിക്ക് ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സിസ്റ്റര്‍ ഡോ. റോസ് ബെല്‍ സിഎംസി, സെന്റ് മേരീസ് പ്രൊവിന്‍സ് സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡാനി സിഎംസി എന്നിവര്‍ പ്രസംഗിച്ചു.