Progressing
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ മുത്തപ്പൻപുഴ ഇടവക 1962 ലാണ് കുടിയേറ്റം ആരംഭിച്ചത്. തൊടുപുഴ താലൂക്കിൽ നിന്ന് പടിഞ്ഞാറേകുറ്റ് അബ്രഹാം, ചൂരത്തൊട്ടി ആഗസ്തി, ചൂരത്തൊട്ടി ജോസ് എന്നിവരാണ് ആദ്യ കുടിയേറ്റക്കാർ. തുടർന്ന് കൂടുതൽ ആളുകൾ ഈ പ്രദേശത്ത് കുടിയേറി തുടങ്ങി.
1973 ഡിസംബർ 2-ആം തീയതി കുരിശ് സ്ഥാപിച്ച് ബഹു. മുതിരചിന്തിയച്ചൻ ആശിർവദിച്ചു.
1974 ഡിസംബർ 25 -)0 തിയ്യതി നാലുമണിക്ക് ബഹു. അഗസ്റ്റിൻ മണക്കാട്ടുമറ്റത്തിലച്ചൻ ആദ്യമായി ഇവിടെ ബലിയർപ്പിച്ചു.
ആനക്കാപൊയിൽ പള്ളിയുടെ കുദാശ കർമ്മം നടന്ന അന്നുതന്നെ മുത്തപ്പൻപുഴ പള്ളിയുടെ ആശിർവ്വാദകർമ്മം അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപിള്ളി പിതാവ് നിർവഹിച്ചു. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 4 മണിക്ക് ഇവിടെ കുർബാന ചൊല്ലുവാൻ അംഗീകാരം നൽകി. 1979 ഫെബ്രുവരി 23-ന് മുത്തപ്പൻപുഴ പള്ളിയിൽ വി. സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ സമുചിതമായി ആഘോഷിച്ചു.
1983ൽ മുത്തപ്പൻപുഴയിൽ ഒരു എൽ. പി സ്കൂൾ ആരംഭിച്ചു. അന്നത്തെ ആനക്കാപൊയിൽ പള്ളി വികാരിയായിരുന്ന ബഹു. ജോസഫ് വീട്ടിയാങ്കൽ സ്കൂൾ കെട്ടിടത്തിനു ശിലസ്ഥാപനം നടത്തി. തുടർന്ന് ബഹു. മാത്യു തേക്കുംചേരിക്കുന്നേലച്ചൻ ആ നക്കാംപൊയിൽ വികാരിയായി. ഈ കാലത്താണ് സ്കൂൾ കെട്ടിടനിർമാണം പൂർത്തിയായത്.
ബഹു. സെബാസ്റ്റ്യൻ എബ്രയിലച്ചന്റെ കാലത്ത് മുത്തപ്പൻപുഴ പള്ളിയോട് ചേർന്ന് പള്ളിമുറി നിർമിച്ചു. അഭിവന്ദ്യ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് പള്ളിമുറി വെഞ്ചരിച്ചു.
1990 ൽ മുത്തപ്പൻപുഴ ഇടവകയായി ഉയർത്തുകയും ഫാ. തോമസ് കല്ലിടുക്കിൽ സി എസ് ടി യെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. ബഹു കല്ലിടുക്കിൽ അച്ഛന്റെ കാലത്ത് നസ്രത്ത് സിസ്റ്റേഴ്സിന്റെ കോൺവെൻറ് സ്ഥാപിത മായത്.
1997 മാർച്ച് 9 ന് പുതിയ പള്ളിക്ക് അഭിവന്ദ്യ മാർ പോൾ ചിറ്റിലപിള്ളി പിതാവ് തറക്കല്ലിടുകയും 1998 ഫെബ്രുവരി 13 ന് കൂദാശകർമ്മം നിർവഹിക്കുകയും ചെയ്തു. ഫാ. ജോർജ് തോട്ടകരയുടെ കാലത്താണ് പള്ളി പണി തുടങ്ങിയതും പൂർത്തിയായതും.
ഫാ. ഡോമിനിക് മുട്ടത്തുകൂടിയുടെ നേതൃത്വത്തിൽ ഈ പ്രദേശത്തിന്റെ അദ്ധ്യാമികവും ഭൗതികവുമായ വളർച്ചക്കുവേണ്ടി ഇടവകാംഗങ്ങൾ ഒറ്റകെട്ടായി പ്രവർത്തിക്കുന്നു.
Thiruvambady
1982
St. Sebastian
8
St. Sebastian & St. Mary
February
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. THOMAS CHAKKITTAMURIYIL
call****0688
call
call