Progressing
കുടിയേറ്റം വെറ്റിലപാറയിൽ
1923 ൽ കണ്ണൂർ ജില്ലയിലെ കോളയാട് എന്ന സ്ഥലത്താണ് മലബാറിലെ ആദ്യ കുടിയേറ്റം ആരംഭിച്ചത്. 1959 ന്റെ ആരംഭത്തിൽ കോട്ടയം ജില്ലയിലെ കുണിഞ്ഞി എന്ന സ്ഥലത്ത് നിന്ന് ഇഞ്ചനാനിയിൽ പോൾ, കോഴിക്കുന്നേൽ ആൻ്റണി, ചേനാപ്പറമ്പിൽ കുന്നേൽ സ്കറിയ എന്നിവർ സ്ഥലം അന്വേഷിച്ച് മലബാറിലേക്ക് യാത്രതിരിച്ചു. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥലം അന്വേഷിച്ചെങ്കിലും വെറ്റിലപ്പാറയിൽ ആണ് സ്ഥലം കണ്ടെത്തിയത് അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്.അവിടെ അവർ താൽക്കാലിക ഷെഡ്ഡ് ഉണ്ടാക്കി താമസം തുടങ്ങി.
1960 ൽ കണിയാംകുഴിയിൽ വർക്കി, മൂശാരി പറമ്പിൽ കുമാരൻ , കള്ളിക്കാട്ട് മത്തായി, കുളപ്പുറത്ത് ജോസഫ് എന്നിവരും വന്ന് ഇവിടെ സ്ഥലം വാങ്ങി. അചഞ്ചലമായ ദൈവവിശ്വാസവും ഇച്ഛാശക്തിയും കുടിയേറ്റ ജനതയെ ക്ലേശങ്ങൾക്കിടയിലും മുന്നോട്ടു നയിച്ചു കൊണ്ടിരുന്നു.
കുടിയേറ്റം ആരംഭിച്ച അവസരത്തിൽ കൂടരഞ്ഞിയിൽ ആയിരുന്നു ഏറ്റവും അടുത്തുള്ള ദേവാലയം. ഞായറാഴ്ച ദിവസങ്ങളിൽ അതിരാവിലെ എല്ലാവരുംകൂടി ദിവ്യബലിയിൽ പങ്കെടുക്കുന്നതിന് കൂടരഞ്ഞിയിലേക്ക് 15 കിലോമീറ്ററോളം ദൂരം നടക്കുമായിരുന്നു. തോട്ടുമുക്കത്ത് പള്ളി വന്നതിന് ശേഷം അവിടേക്കായിരുന്നു കുർബാനക്കായി പോയിരുന്നത്.
1969 ൽ വെറ്റിലപ്പാറയിൽ ഒരു ദേവാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സി എ പോൾ സൗജന്യമായി കൊടുത്ത കുണ്ടോളി (പഴയ വെറ്റിലപ്പാറ ) അങ്ങാടിയിലെ സ്ഥലത്ത് ഒരു ഷെഡ് കെട്ടുകയും അവിടെ എല്ലാ ഞായറാഴ്ചയും തോട്ടുമുക്കത്ത് നിന്ന് ഫാ. മാത്യു മാമ്പുഴയും ഫാ. ജോർജ് തെക്കഞ്ചേരിയും കുർബാന അർപ്പിക്കുകയും ചെയ്തു
കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽ പെട്ട പലരും ഇന്ന് നമ്മോടൊപ്പം ജീവിച്ചിരിപ്പില്ല. ആധുനിക വെറ്റിലപ്പാറയെ കാണാൻ കാത്തുനിൽക്കാതെ മൺമറഞ്ഞുപോയ ആ മഹത് വ്യക്തികളെ ഈ ആഘോഷവേളയിൽ നമുക്ക് നന്ദിയോടെ ഓർമ്മിക്കാം
1974 തലശ്ശേരി മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി
പിതാവ് വെറ്റിലപ്പാറ ഒരു ഇടവകയായി പ്രഖ്യാപിച്ചു.താൽക്കാലികമായി ഒരു പള്ളിയും അച്ചന് താമസിക്കാൻ മുറിയും തയ്യാറാക്കിയ വെറ്റിലപ്പാറയിലേക്ക് ആദ്യ വികാരിയായി ഫാ.ജോർജ് ചിറയിൽ ചാർജ് എടുത്തു.അന്ന് 60 കുടുംബങ്ങളാണ് വെറ്റിലപ്പാറയിൽ ഉണ്ടായിരുന്നത്.
1974 മുതൽ 1981 വരെ വെറ്റിലപ്പാറ പള്ളി വികാരിയായി സേവനമനുഷ്ടിച്ച ചിറയിൽ അച്ചൻ ആധ്യാത്മിക രംഗത്തും സാമൂഹ്യ രംഗത്തും നിറ സാന്നിധ്യമായിരുന്നു. ഇന്നത്തെ പള്ളി പണി തുടങ്ങിയത് അച്ചനായിരുന്നു. വെറ്റിലപ്പാറയുടെ സാമൂഹ്യ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ നന്ദിയോടെ ഓർമ്മിക്കുന്നു. വെറ്റിലപ്പാറ - തെരമ്മൽ റോഡ്, റേഷൻകട, കാനറാ ബാങ്ക്, ആശുപത്രി, മഹിളാ സമാജം ഇവയെല്ലാം അച്ച ന്റെ കൈയ്യൊപ്പ് പതിഞ്ഞവയായിരുന്നു.
1981 മുതൽ 1984 വരെ റവ.ഫാ. ജോർജ് പരുത്തിപ്പാറ ആയിരുന്നു വികാരി. പള്ളിപണി മുന്നോട്ടു കൊണ്ടുപോവുകയും അതോടൊപ്പം വിശ്വാസ പരിശീലനം ക്രമീകരിക്കുകയും ചെയ്തു.1984 മുതൽ 1986 വരെ ഇടവകയെ നയിച്ചത് റവ.ഫാ.സെബാസ്റ്റ്യൻ വടക്കേലായിരുന്നു. പള്ളി പണിപൂർത്തിയാക്കുകയും പള്ളിയുമായി ബന്ധപ്പെട്ട കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയും ചെയ്തു.
1986 മുതൽ 89 വരെ റവ.ഫാ.പോൾ മൂശാരിയേട്ടായിരുന്നു വികാരി. അച്ചന്റെ കാലഘട്ടത്തിൽ 1988 മെയ് മാസത്തിൽ വെററിലപ്പാറ സെന്റ് അഗസ്ത്യൻസ് ചർച്ച് മാർ മങ്കുഴിക്കരി പിതാവ് വെഞ്ചരിച്ചത്.പള്ളിയുടെ പാരിഷ് ഹാൾ,സങ്കീർത്തി എന്നിവയുടെ നിർമ്മാണവും അച്ഛൻറെ കാലഘട്ടത്തിൽ പൂർത്തിയാക്കുകയുണ്ടായി.
1989 മുതൽ 1991 വരെ റവ.ഫാ.ജോസ് മണ്ണഞ്ചേരിയായിരുന്നു വികാരി. പള്ളിയുടെ താഴെയുള്ള വി.യൗസേപ്പിതാവിന്റെ കപ്പേള നിർമ്മാണവും ഓടക്കയം കുരിശുപള്ളിക്കു തുടക്കമിട്ടതും അദ്ദേഹമായിരുന്നു.
1991 മുതൽ 1995 വരെ ഇടയനായിരുന്നത് റവ.ഫാ. മാത്യു കണ്ടശാംകുന്നേലായിരുന്നു. ഇടവകയുടെ പ്രാർത്ഥനാ മേഖലയെ ശക്തിപ്പെടുത്താനായി പോപ്പുലർ മിഷൻ ധ്യാനം സംഘടിപ്പിച്ചതും വാർഡ് തല പ്രാർത്ഥന ഗ്രൂപ്പ് തുടങ്ങിയതും അച്ചനായിരുന്നു. സാമൂഹിക-സാമുദായിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹത്തിൻ്റെ കാലത്ത് ഓടക്കയം കുരിശുപള്ളി പൂർത്തിയാക്കി.
1995 മുതൽ 2000 വരെ ഇടവകയിൽ ശക്തമായ സാന്നിധ്യമായിരുന്നു റവ.ഫാ.അഗസ്ത്യൻ കിഴക്കരക്കാട്ട് . പള്ളി മുറിയുടെ നിർമ്മാണം അച്ചന്റെ കാലഘട്ടത്തിലെ നേട്ടമായിരുന്നു. വെറ്റിലപ്പാറയിൽ വോളിബോളിന്റെ വളർച്ചയിൽ അദ്ദേഹത്തിൻ്റെ പങ്ക് നിസ്തുലമാണ്.
2000 മുതൽ 2005 വരെ വെറ്റിലപ്പാറ ഇടവക വികാരി റവ.ഫാ.അഗസ്റ്റ്യൻ പന്നിക്കോട്ടായിരുന്ന.വെറ്റിലപ്പാറയിൽ ഊട്ട് നേർച്ചക്ക് തുടക്കമിട്ടത് പന്നിക്കോട്ടച്ചനായിരുന്നു.
2005 മുതൽ 2008 വരെ വെറ്റിലപ്പാറ ഇടവകയെ നയിച്ചത് റവ.ഫാ.ജെയിംസ് വാമറ്റത്തിലായിരുന്നു. കുടിയേറ്റ സ്മാരകമായ കുരിശുപള്ളി, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെനിർമ്മാണം അച്ഛൻറെ കാലഘട്ടത്തിൽ ആയിരുന്നു.
2008 മുതൽ 2011 വരെ റവ.ഫാ.അഗസ്റ്റ്യൻ പാറ്റാനി ആയിരുന്നു നമ്മുടെ ഇടയൻ. കുടിയേറ്റ സുവർണജൂബിലി സമുചിതമായി ആഘോഷിച്ചത് ഈ കാലത്തായിരുന്നു.
2011 മുതൽ 2012 വരെ ഒരു വർഷവും 3 മാസവും മാത്രം വികാരിയായ റവ.ഫാ. ടോമി കളത്തൂരിൻ്റെകാലഘട്ടത്തിൽ ആയിരുന്നു പുതിയ സെമിത്തേരിയുടെ നിർമ്മാണം.
2013 മുതൽ 2017 വരെ റവ.ഫാ.ബിനു മാളിയേക്കലായിരുന്നു നമ്മുടെ വികാരി. സെമിത്തേരിയിലെ ചാപ്പൽ പണിതതും, പുതിയ പള്ളി എന്ന നമ്മുടെ സ്വപ്നത്തിന്റെ തുടക്കവും അച്ഛൻറെ കാലത്തായിരുന്നു.
2017 മുതൽ 2020 വരെ റവ.ഫാ. മാത്യു തിട്ടയിലായിരുന്നു നമ്മെ നയിച്ചത്. മഹാ പ്രളയത്തിന്റെ സമയത്ത് ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ അച്ചൻ സജീവമായിരുന്നു.
2020 മുതൽ 2023 വരെ ഇടവകയെ ചേർത്തുപിടിച്ചത് റവ.ഫാ. ഡാന്റിസ് കിഴക്കരക്കാട്ടായിരുന്നു. അടുക്കും ചിട്ടയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുളള അച്ചന്റെ ശൈലി ഇടവകക്കാരെ ഏറെ ആകർഷിച്ചു. സെമിത്തേരി, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നവീകരണം ഇക്കാലത്ത് നടന്നു.
2023 മുതൽ വെറ്റിലപ്പാറ ഇടവകയുടെ നല്ല ഇടയൻ ഫാ. അരുൺ വടക്കേ ലാണ്. അച്ഛൻ്റെ നേതൃത്വത്തിലാണ് ഈ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ഒരു പുതിയ ദേവാലയം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിനായി അദ്ദേഹത്തോടൊപ്പം നമുക്ക് ഒന്നിച്ച് നിൽക്കാം.
വെറ്റിലപ്പാറ ഇടവകയിൽ ഇന്ന് 6 കിലോമീറ്റർ ചുറ്റളവിലായി 450 ഓളം കുടുംബങ്ങളുണ്ട്. ഇടവകയെ 33 പ്രാർത്ഥന യൂണിറ്റുകളായി തിരിച്ചിരിക്കുന്നു. ഇടവകയുടെ കീഴിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി തിരുബാലസഖ്യം ചെറുപുഷ്പ മിഷൻ ലീഗ് , വിൻസെന്റ് ഡി പോൾ, , എ കെ സി സി തുടങ്ങിയ സംഘടനകൾ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
വെറ്റിലപ്പാറഇടവകയിൽ നിന്നും താമരശ്ശേരി രൂപതയുടെ അധ്യക്ഷനായി മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ ഉയർത്തപ്പെട്ടത് ഇടവകയുടെ അംഗീകാരത്തിൻ്റെ ഏറ്റവും വലിയ തെളിവാണ് .
ഇടവകയിൽ സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ഫോളിക്രോസ് എന്ന സന്യസ്ഥ സ്ഥാപനം 1989 മുതൽ വെറ്റിലപ്പാറ ഇടവകയുടെ ആധ്യാത്മിക കാര്യങ്ങളിലും മറ്റു പ്രവർത്തന മേഖലകളിലും ഇടവകയെ സഹായിച്ചു കൊണ്ടിരിക്കുന്നു.
വെറ്റിലപ്പാറ ഇടവകയുടെ കുടിയേറ്റ സ്മാരകമായി അങ്ങാടിയിൽ പുരാതന വാസ്തുശില്പരീതിയിൽ നിർമ്മിച്ചിരിക്കുന്ന കുരിശുപള്ളി ആരുടെയും മനം കവരുകയും വെറ്റിലപ്പാറ പ്രദേശത്തിന് തന്നെ അലങ്കാരമായി നിലകൊള്ളുകയും ചെയ്യുന്നു.
യാതനയിലൂടെയും കഷ്ടപ്പാടിലൂടെയും കടന്ന് സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ നിറവിൽ എത്തിനിൽക്കുമ്പോൾ വെറ്റിലപ്പാറ ഇടവകജനം അത്യധികം സന്തോഷിക്കുന്നു. വെറ്റിലപ്പാറ ഇടവകയും ഇന്നത്തെ സൗകര്യങ്ങളും നമ്മുടെ ഓരോരുത്തരുടെയും ആത്മീയ ഭവനമായ സെൻറ് അഗസ്റ്റിൻ സ് പള്ളിയും നമുക്കും മുമ്പേ ഇതിനായി ആഗ്രഹിച്ച ആദ്യകാല കുടിയേറ്റക്കാരുടെയും മണ്മറഞ്ഞ പൂർവികരുടെയും ഇടവക മുൻ വികാരിമാരുടെയും സ്വപ്ന സാക്ഷാത്കാരമാണ്. അവരെയെല്ലാം ഈ അവസരത്തിൽ നമുക്ക് നന്ദിയോടെ സ്മരിക്കാം.
Thottumukkom
1974
വി.അഗസ്റ്റ്യന്‍
32
സെന്റ് അഗസ്റ്റ്യന്‍ തിരുന്നാള്‍
August 28
Season of the :
:
April 25
Offline St. Mary's Church, Balussery
04:00 PM - 08:00 PM
Fr. JOSEPH VADAKKEL
call****3448
DEVASYA, PADINJAREKKARA
call9847130867
Lino Babu, THANNIKAPPARA
call8594082085
BIJU, KUTTIKATTU
call9847519363
XAVIER, KURISHINKAL
call9400869543
ജോഷി ജോസഫ് , KALLIKATTU
call8921892421
Augusty K U, KOZHIKUNNEL
call9946704500
ജോഷി ജോസഫ് , KALLIKATTU
call8921892421
call
call