Progressing
പഴശ്ശിരാജാ വെട്ടിത്തെളിച്ചതും ടിപ്പുസുൽത്താൻ ആക്രമണത്തിന് ഉപയോഗിച്ചതും പിന്നീട് ഈസ്റ്റ് യാൾ ഇന്ത്യാകമ്പനി സംരക്ഷിച്ചുപോന്നതുമായ കുറ്റ്യാടി അധിപ -വയനാട് റോഡിൻ്റെ ഇരുവശങ്ങളിലുമായി കിടക്കുന്ന ഒരു പ്രദേശമാണ് പൂതംപാറ കുടിയേറ്റ ഗ്രാമം. കോഴിക്കോട് ജില്ലയിൽ കുന്നുമ്മേൽ ബ്ലോക്കിൽ, കാവിലുംപാറ പഞ്ചായത്തിൻ്റെ ഭാഗമായ പൂതംപാറ ഇന്നു സാമാന്യജീവിത സൗകര്യങ്ങളുള്ള കുടിയേറ്റമേഖലയാണ്.
1946 ൽ പാലാ, പന്തത്തലയ്ക്കൽ ജോസഫ് എന്നയാൾ 100 ഏക്കർ കാട് കായക്കൊടിതയ്യുള്ളതിൽ അധികാരിയോട് വാങ്ങിയതോടെയാണ് ഇവിടെ കുടിയേറ്റം ആരംഭിച്ചത്. തുടർന്ന് ആരനോലിക്കൽ മാത്യു, തായിപുരയിടത്തിൽ കുര്യൻ, പുളിക്കൽ ജോസഫ്, തുണ്ടത്തിൽ കോരവൈദ്യർ, മാവുങ്കൽ ഐസക്ക്, കുറുക്കനാചാലിൽ കുഞ്ഞുപിള്ള, പറയനിലം വർക്കി ളുള്ള എന്നിവർ ഇവിടെ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചെ ങ്കിലും ആദ്യമായി കുടുംബസമേതം ഇവിടെ താമസമാരംഭിച്ചത് 1947 നവംബർ 22-ാം തീയതി പനയ്ക്കൽ ജോസഫാണ്. 1950 ൽ കട്ടക്കയം തോമസ്, പറയനിലം ചാക്കോ എന്നിവരും സകുടുംബം താമസം തുടങ്ങി. തുടർന്നു പതിനഞ്ചോളം കുടുംബങ്ങൾ ഇവിടെ സ്ഥലമെടുത്തു കൃഷി ആരംഭിച്ചു. അക്കാലത്ത് ഈ പ്രദേശങ്ങളെല്ലാം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. 1960 ആയപ്പോഴേക്കും ചൂരണി, കാരിമുണ്ട, പൂതംപാറ തുടങ്ങിയ ഭാഗങ്ങളിലെല്ലാം കുടിയേറ്റ കർഷകർ എത്തിച്ചേർന്നു. 1952 ൽ, കുടിയേറ്റത്തിന്റെ ആരംഭഘട്ടത്തിൽ വൈദികരെ ആവശ്യപ്പെട്ട് ചങ്ങനാശേരി രൂപതയുടെ മെത്രാന് നിവേദനം നൽകിയിരുന്നു.
1956 ൽ ചാത്തൻകോട്ടുനടയിൽ സ്ഥാപിതമായ ദിവ്യകാരുണ്യ സന്ന്യാസികളുടെ സോഫിയ ആശ്രമത്തിലും മരുതോങ്കരപള്ളിയിലുമായിരുന്നു വിശ്വാസികൾ ആത്മീയാവശ്യങ്ങൾ നിറവേറ്റിയിരുന്നത്. 1961 ഒക്ടോബർ 22 ന് ഇടവക സ്ഥാപിതമായി. കീഞ്ഞു കുടിയിൽ പുതുതായി നിർമ്മിച്ച ഷെഡ്ഡിൽ ബഹു. പഴേപറമ്പിൽ തോമ്മാച്ചൻ ദിവ്യബലിയർപ്പിച്ചു. അപ്പോൾ 50 ക്രിസ്‌തീയ കുടുംബങ്ങൾ അവിടെയു ണ്ടായിരുന്നു. ഞായറാഴ്‌ച തോറും ഇവിടെ കുർബാന അർപ്പിക്കാനുള്ള അനുവാദം ലഭിച്ചു. വി. കൊച്ചുത്രേസ്യായുടെ നാമത്തിലുള്ള ഇടവകയുടെ ആദ്യ കൈക്കാരന്മാരായി മറ്റപ്പിള്ളിൽ സെബാസ്റ്റ്യൻ, എലവനാൽ ജോർജ്, പറയനിലം ചാക്കോ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 1960 ൽ എൽ.പി. സ്‌കൂൾ അനുവ ദിച്ചു കിട്ടി. 1962 വരെ ബഹു. പഴേപറമ്പിൽ തോമ്മാച്ചനായിരുന്നു അജപാലനശുശ്രൂഷ നടത്തിയിരുന്ന ത്. ബഹു. ദേവസ്യാ കളരിപ്പറമ്പിലച്ചൻ നേരത്തെ പള്ളിക്കു ദാനമായി നൽകിയ 10 ഏക്കർ സ്ഥലത്തിൻ്റെ ആധാരം 1962 ജനുവരി 23 ന് പള്ളിയുടെ പേരിൽ മാറ്റി എഴുതിക്കൊടുത്തു. ആ വർഷം ജൂലൈ 3 ന് ഇടവകയുടെ അതിരുകൾ നിർണ്ണയിക്കപ്പെട്ടു. 1962 മുതൽ 1964 വരെ ഫാ. ജോസഫ് മാണിക്കത്താ ഴെയും 1964 മുതൽ 1966 വരെ ബഹു. ഫിലിപ്പ് കണ ക്കഞ്ചേരിയച്ചനും വികാരിമാരായി സ്‌തുത്യർഹ സേ വനം അനുഷ്‌ഠിച്ചുവെങ്കിലും ആദ്യത്തെ സ്ഥിരം വികാരി 1966 മുതൽ 1969 വരെ സേവനമനുഷ്‌ഠിച്ച ഫാ. ജോസഫ് അരഞ്ഞാണി ഓലിക്കലാണ്. ബഹു. അച്ചൻ്റെ കാലത്താണ് ആദ്യത്തെ പള്ളി പണിതത്. 1969 ൽ വികാരിയായ ബഹു. എഫ്രേം പൊട്ടനാനിക്കലച്ചന്റെ കാലത്ത് കീഞ്ഞുകുടിപറമ്പിൽ തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കുകയും പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1970 ൽ കരിമുണ്ടയിൽ 5 ഏക്കർ സ്ഥലം വാങ്ങി. 1972 ൽ പുതിയ പള്ളി പണിയുവാൻ പൊതുയോഗം തീരുമാനിച്ചു. 1973 മുതൽ 1979 വരെ വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ എമ്പ്രയിലച്ചൻ്റെ കാലത്ത് പുതിയ പള്ളി പണി ആരംഭിച്ചു. 1979 ൽ വികാരിയായി വന്ന ബഹു. സിറിയക്ക് കുളത്തുരച്ചൻ പള്ളിപണി പൂർത്തീ കരിക്കുകയും ചെയ്‌തു. കുളത്തൂർ തൊമ്മൻ കുരുവിള, തൊമ്മൻ ജോസഫ് എന്നിവർ ദാനമായി നൽ കിയ സ്ഥലത്താണ് പുതിയ പള്ളി നിർമ്മിച്ചത്. ദൈവാലയത്തിൻ്റെ ആശീർവ്വാദകർമ്മം 1981 ജൂൺ 10 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിച്ചു.
1982 ൽ വികാരിയായി വന്ന ഫാ. ജോസഫ് കദളിയുടെ കാലത്ത് ഇടവകസ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. 1987 മുതൽ 1991 വരെ വികാരിയായിരുന്ന ബഹു. മാത്യു കണ്ടശ്ശാംകുന്നേലച്ചൻ പള്ളിമുറി പണിതു. ഇക്കാലത്തു ക്ലാരമഠം ആരംഭി ച്ചു. 1991 ൽ ഫാ. ജോൺ ഒറവുങ്കര വികാരിയായി. ബഹു. അച്ചൻ യുവജനങ്ങളെ സംഘടിപ്പിക്കുകയും ആത്മീയ ഉണർവ്വ് പ്രദാനം ചെയ്യുകയും ചെയ്. ഫാ. ജോസഫ് അരഞ്ഞാണിഓലിക്കൽ 1994 ൽ രണ്ടാം പ്രാവശ്യം ഇടവകവികാരിയായി. ബഹു. അച്ചൻ സിമിത്തേരി കീഞ്ഞുകുടിയിൽനിന്ന് പൂതംപാറക്കു മാറ്റി സ്ഥാപിച്ചു. 1998 ൽ വികാരിയായിവന്ന ബഹു. ഫിലിപ്പ് കണക്കഞ്ചേരിയച്ചൻ വയനാടിന്റെ പ്രവേശന കവാടമായ പക്രംതളത്തിൽ 20 അടി ഉയ രമുള്ള ഒരു കുരിശും കപ്പേളയും പണികഴിപ്പിച്ചു. 2002 മുതൽ വികാരിയായി സേവനമനുഷ്‌ഠിച്ച ബഹു. ജോസ് ചിറകണ്ടത്തിലച്ചൻ പള്ളിക്കുവേണ്ടി അങ്ങാടി യിൽ ഒരു കെട്ടിടം പണിയിക്കുകയും കീഞ്ഞുകുടിയിലെ റസ്റ്റ് ഹൗസ് സ്ഥലം വീണ്ടെടുത്തു മതിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. 2005 ൽ ബഹു. ജോസഫ് കാളക്കുഴിയച്ചനും, ബഹു. തോമസ് ചുവപ്പുങ്കലച്ചനും, ബഹു. വർഗ്ഗീസ് മഠത്തിക്കുന്നേലച്ചനും ഇവിടെ സേവന മനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ വോളിബോൾ താരങ്ങളായ ടോം ജോസഫ്, റോയി ജോസഫ് എന്നീ സഹോദരന്മാർ ഈ ഇടവ കാംഗങ്ങളാണ്. പൂതംപാറയിലെ വികസന പ്രവർത്തനങ്ങളെല്ലാം ഇടവകയിൽ രൂപീകൃതമായ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിലാണ് നടന്നത്. 1960 ൽ പൂതംപാറ എൽ.പി. സ്കൂൾ ലഭിച്ചു. കളത്തൂർ ചെറിയാൻ, അന്ത്രോത്തു ജോസഫ്, പറയനിലം ചാക്കോ, കട്ടക്കയം തോമസ് എന്നിവർ നേതൃത്വം നൽകി. 1974 ൽ വയനാട് റോഡും, ബസ്സ് സർവ്വീസും 1986 ൽ വൈദ്യുതിയും ലഭിച്ചു. തോമസ് കട്ടക്കയം, ജോസ് പേരക്കാത്തോട്ടം, ചാക്കോ പറയനിലം, മാത്യു ചമ്പക്കര, ചെറിയാൻ കളത്തൂർ എന്നിവർ നേതൃത്വം നൽകി. പിന്നീട് വികാരിയായ ഫാ. ജോസഫ് തുരുത്തിയിലാണ് വൈദികമന്ദിരം പണി കഴിപ്പിച്ചത്.
Marudonkara
1961
വി കൊച്ചുത്രേസ്യ
11
ഒക്ടോബർ 1
October 1
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. ABRAHAM MAZHUVANCHERY
call****0850
Sunny , Perumpallil
call9544624870
Ronish , Thannikkal
call9744843097
Benny kunnapallil, Kunnappilli
call9539629610
Shibu, Elamkunnel
call8589852062
Jaison, Karintholil
call9446258030
Ajin mathew, Njarathadathil
call9744551724
George, Perumpallil
call7306671141
call
call