Progressing

Sacred Heart Church Ponniyamkurussi

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ പാലക്കാട് കോഴിക്കോട് ദേശീയപാതക്കരികിൽ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ പൊന്ന്യാംകുറിശ്ശിയിൽ  പ്രതിഷ്ഠിച്ചിരിക്കുന്ന ഇടവകയാണിത്. സി എം ഐ സഭ, തൃശ്ശൂർ ദേവമാതാ പ്രവിശ്യയുടെ ഒരു ചിരകാല അഭിലാഷമായിരുന്നു തലശ്ശേരി രൂപതയുടെ ഭാഗമായിരുന്ന പെരിന്തൽമണ്ണയിൽ ഒരു ആശ്രമ സ്ഥാപിക്കുകയെന്നത് . പെരിന്തൽമണ്ണയിൽ ഈ ആഗ്രഹം സഫലീകൃതമായത് തൃശ്ശൂർ ദേവമാതാ പ്രവിശ്യയുടെ മിഷൻ റീജിയൻ ആയിരുന്ന കോയമ്പത്തൂർ റീജിയൻ ഉപപ്രവിശ്യയായി ഉയർത്തപ്പെട്ടപ്പോഴാണ്. 1983 സെപ്റ്റംബർ മാസത്തിലാണ് 4.80 ഏക്കർ ഭൂമി പൊന്ന്യാംകുറിശ്ശിയിൽ കുഞ്ഞിലക്ഷ്മി അമ്മയിൽ നിന്നും സി എം ഐ സഭ വാങ്ങുകയും ആശ്രമം ആരംഭിക്കുകയും ചെയ്തു . പെരിന്തൽമണ്ണ ടൗണിലും മറ്റ് സമീപപ്രദേശങ്ങളിലും താമസിച്ചിരുന്ന വിശ്വാസികൾ ആത്മീയ ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് പെരിന്തൽമണ്ണ ലൂർദ് പള്ളിയെയിരുന്നു. വിശ്വാസികളുടെ ആവശ്യാർത്ഥം 1986 ജൂൺ ഒന്നിന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവ് ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ ആശ്രമത്തോട് ചേർന്ന് ഇടവകയ്ക്ക് അനുവാദം നൽകി. ഫാദർ ഡേവിസ് കുറ്റിക്കാട്ട് സി എം ഐ ആദ്യ വികാരിയായി നിയമിക്കപ്പെട്ടു. 1987ൽ സിമിത്തേരിക്ക് വേണ്ടി 40 സെന്റ് ഭൂമി വാങ്ങി 2.1 സെന്റിൽ സെമിത്തേരി നിർമ്മിക്കുകയും ആറു വർഷത്തെ നിരന്തരമായ ശ്രമത്തിന്റെ ഫലമായി 1993 മാർച്ച് 25ന് ഇടവകക്ക് സ്വന്തമായി സിമിത്തേരിക്ക് അനുവാദം ലഭിക്കുകയും ചെയ്തു . ബഹു. പോൾ പാറയിൽ സി എം ഐ അച്ചൻ വികാരിയായി ഇരിക്കുമ്പോൾ സിമിത്തേരിയിൽ 16 കല്ലറകൾ സ്ഥാപിച്ചു.

1990 സെപ്റ്റംബർ 20ന് അമ്മിണിക്കാട് പ്രദേശത്ത് കുരിശ്ശടി പണിയുകയും വെഞ്ചരിപ്പ് കർമ്മം നടത്തുകയുമുണ്ടായി. 

ബഹുമാനപ്പെട്ട സോളമൻ സി എം ഐ അച്ചൻ വികാരി ആയിരിക്കുമ്പോൾ വേദോപദേശത്തിനു വേണ്ടി ഷെഡ് നിർമ്മിച്ചു. ബഹുമാനപ്പെട്ട അച്ഛന്റെ കാലത്ത് പള്ളി മദ്ബഹ നവീകരികയും സങ്കീർത്തി നിർമ്മിക്കുകയും ചെയ്തു. പിന്നീട് വന്ന ബഹുമാനപ്പെട്ട ജോയ് ചാലിശ്ശേരി സിഎംഐ അച്ചന്റെ നേതൃത്വത്തിൽ പുതിയ പള്ളിക്കും പരീഷ് ഹാളിനും അഭിവന്ദ്യ മാർ ചിറ്റിലപ്പള്ളി പിതാവ് 2003 ഒക്ടോബർ 26 ന് ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. രൂപതയുടെയും പ്രവിശ്യയുടെയും ഇടവക്കാരുടെയും സാമ്പത്തിക സഹായം കൊണ്ടാണ് പള്ളി പണി പൂർത്തീകരിച്ചത്. ഇടവക ദേവാലയം 2005 മെയ് അഞ്ചിന് അഭിവന്ദ്യ മാർ ചിറ്റിലപ്പിള്ളി പിതാവ് കൂദാശ ചെയ്തു. കോയമ്പത്തൂർ പ്രൊവിൻഷ്യൽ ഫാദർ ഫ്രാൻസിസ് കിഴക്കുന്തല സന്നിഹിതനായിരുന്നു. 2005 ഒക്ടോബർ 30ന് പള്ളിയുടെ മുമ്പിൽ ഗ്രോട്ടോ നിർമ്മിക്കുന്നതിനായി സി എം ഐ കോയമ്പത്തൂർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് കിഴക്കന്തല ശിലാസ്ഥാപനം നടത്തുകയും ഡിസംബർ 15ന് ഗ്രോട്ടോ വെഞ്ചരിക്കുകയും ചെയ്തു. ബഹു.ജോയ് ചാലിശ്ശേരി സി എം ഐ അച്ഛന്റെ കാലഘട്ടത്തിൽ ഇടവക ജനങ്ങളുടെയും സമീപത്തെ പ്രാർത്ഥനാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ എല്ലാ മാസ്സാദ്യ വെള്ളിയാഴ്ചകളിലും ജാഗരണ പ്രാർത്ഥന നടത്തിവന്നു. 2007ൽ പ്രാർത്ഥനാ ഗ്രൂപ്പുകാരും ഇടവകക്കാരും ധ്യാനകേന്ദ്ര ആരംഭിക്കുന്നതിനുള്ള തങ്ങളുടെ താൽപര്യം ബഹുമാനപ്പെട്ട ജോയിച്ചനെ അറിയിച്ചു. അച്ചൻ പ്രോൻഷ്യൽ ഹൗസിൽ വിവരം ധരിപ്പിച്ചതിന്റെ ഫലമായി ധ്യാനകേന്ദ്രത്തിന്റെ സാധ്യതകളെപ്പറ്റി പഠിക്കുവാൻ പ്രവിശ്യ ഒരു കമ്മിറ്റിയെ നിയോഗിച്ചു. തുടർന്ന് ധ്യാനകേന്ദ്രം തുടങ്ങാനുള്ള അനുവാദം അഭിവന്ദ്യം മാർ ചിറ്റിലപ്പള്ളി പിതാവ് നൽകി.

2008 മെയ് 25ന് ഫാ. സ്റ്റീഫൻ തച്ചിൽ സി എം ഐ ഇടവകാരിയായി.

2008 - 2010

2008 - ജൂലൈ 6 -ന് പുതിയ വികാരിയായി ബഹുമാനപ്പെട്ട ജെയിൻ കുഴിയാനിമറ്റത്തിൽ സി എം ഐ നിയമ്മിതനായി. 2009 മെയ് 15ന് വെള്ളിയാഴ്ച അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് ധ്യാനകേന്ദ്രം വെഞ്ചരിച്ചു.

2010-2015

പിന്നിടു വന്ന ബഹുമാനപെട്ട ഡാനി കൊക്കാടൻ സി എം ഐ ഇപ്പോൾ കാണുന്ന സ്ഥിതിയിൽ മദ്ബഹ നവികരിക്കുകയും ചെയ്തു. 

2015 - 2017 ബഹുമാനപ്പെട്ട ഡോ.തോമസ് ചീരാൻ സി എം ഐ വികാരിയായി.

2017-2020 ജോബി തെക്കെത്തല സി എം ഐ

ബഹുമാനപ്പെട്ട ജോബി തെക്കെത്തല സി എം ഐ യുടെ കാലഘട്ടത്തിൽ പാലക്കാട് കോഴിക്കോട് സംസ്ഥാനപ്പാത വീതിക്കൂട്ടിയപ്പോൾ സെമിത്തെരിയിലേക്കുള്ള വഴി ഉപയോഗശൂന്യമായി തീരുകയും നാഷണൽ ഹൈവേ അതോറിറ്റിയുമായി ചർച്ച നടത്തി പകരം ലഭിച്ച വഴി ഉപയോഗ സജ്ജമാക്കുകയും ചെയ്തു. 

2020 - 2023 ബഹുമാനപ്പെട്ട ജോർജ് പുത്തൻച്ചിറ സി എം ഐ. അച്ചന്റെ കാലഘട്ടത്തിൽ പള്ളിയുടെ മുകളിൽ ട്രെസ്സ് പണികൾ നടത്തുകയും മുകളിലേക്കു കയറുന്നതിനായി ഏണിപടികൾ സ്ഥാപിച്ചു. 

2023 മുതൽ ബഹുമാനപ്പെട്ട ഡേവിസ് തട്ടിൽ സി എം ഐ അച്ചനും ഇടവകയിൽ സേവനം ചെയ്യുന്നു അച്ചൻ ചുരുങ്ങിയ കാലയളവിൽ സിമിത്തേരിയിലേക്കുള്ള വഴി ഇന്റർലോക്ക് വിരിക്കുകയും സിമിത്തേരിയുടെ മതിൽ കെട്ടി ഗേറ്റ് വച്ച് വൃത്തിയാക്കുകയും. അതുപോലെ മൃതസംസ്കാരവേളയിൽ മൃദദേഹം വെക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ആളുകൾക്ക് മഴയും വെയിലും കൊള്ളാതെ നിൽക്കുന്നതിനും സാധിക്കുന്ന വിതത്തിൽ 20 അടി നീളവും 16 അടി വീതിയുമുള്ള ഷെഡും കോൺക്രീറ്റ് തറയും പണികഴിപ്പിക്കുകയും അഭിവന്ദ്യ റെമിജീസ് ഇഞ്ചനാനിയിൽ പിതാവ് വെഞ്ചരിപ്പ് കർമ്മം നിർവഹിക്കുകയും ചെയ്തു. അമ്മിനിക്കാട് കുരിശ്ശടിയിൽ പുതിയതായി മണിയും മണിമേടയും സ്ഥാപിക്കുകയും ദിവസ്സവും കുരിശുമണി അടിക്കുന്നതിനുള്ള സൗകര്യവും വേളാങ്കണ്ണി മാതാവിന്റെ രൂപവും സ്ഥാപിച്ചു.  

ഇപ്പോൾ ഈ ഇടവകയിൽ 54 കുടുംബങ്ങൾ അംഗമായും 10 കുടുംബങ്ങൾ അംഗമാകാതെയും അവരുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നു. 

വേദപാഠം

 ഈ ഇടവകയിൽ നേഴ്സ്സറി മുതൽ 13 ക്ലാസ്സുവരെ 54 കുട്ടികൾ പഠിക്കുകയും 12 ണ്ടോളം അധ്യാപകർ ശ്രീമതി പ്രിൻസി ബിജു കല്ലുകലായിലിന്റെ നേതൃത്വത്തിൽ സേവനവും ചെയ്യുന്നു.

സംഘടനകൾ 

തിരുബാലസഖ്യം, അൾത്താരാ സഖ്യം, സി എം എൽ, ഗായക സംഘം,കെ സി വൈ എം, എ കെ സി സി, മാതൃസംഘം എന്നി സംഘടനകളും ഇടവകയുടെ ഭാഗമായി പ്രവർത്തിക്കുന്നു 

കൈക്കാരന്മാർ 

2024-25 വർഷത്തെ കൈക്കാരന്മാരായി ശ്രീ. ഷാജി മാത്യു ഇലവുങ്കലും, ശ്രീ. രഞ്ജിത്ത് ജേക്കബ് നിലപ്പനയും പ്രവർത്തിച്ചുവരുന്നു.

പാരിഷ് സെക്രട്ടറി 

ഇടവകയുടെ 2024 മുതൽ പള്ളിയുടെ സെക്രട്ടറിയായി കെ എ ജോസ് കൈതമലയും പ്രവർത്തിക്കുന്നു.

ദേവാലയ ശുശ്രുഷി 

ഇടവകയുടെ ദേവാലയ ശുശ്രുഷിയായി ശ്രീ. ലിജോ കിഴക്കേടത്തും ശുശ്രുഷ ചെയ്തു വരുന്നു . 

ഇടവകയുടെ വളർച്ചയിൽ ശുശ്രുഷക്കായി നിയമ്മിതരായ വൈദീകരും കാലഘട്ടവും.

1 ബഹു.ഡേവിസ് കുറ്റിക്കാട്ട് സി എം ഐ 1986- 1989

2 ബഹു. സോളമൻ മൂത്തേടത്ത് സി എം ഐ 1989- 1999

3 ബഹു.പോൾ പാറയിൽ സി എം ഐ 1999 - 2002

4 ബഹു.ജോയി ചാലിശ്ശേരി സി എം ഐ 2002 - 2008

5 ബഹു. സ്റ്റീഫൻ തച്ചിൽ സി എം ഐ 2008 - 20008

6 ബഹു.ജെയിൻ കുഴിയാനിമറ്റം സി എം ഐ 2008 - 2010

7 ബഹു. ഡാനി കൊക്കാടൻ സി എം ഐ 2010 - 2013

8 ബഹു. ഡോ. തോമസ് ചീരാൻ സി എം ഐ 2013 - 2016

9 ബഹു. ജോബി തെക്കെത്തല സി എം ഐ 2017 - 2020

10 ബഹു. ജോർജ്ജ് പുത്തൻച്ചിറ സി എം ഐ 2020 - 2023

11 ബഹു. ഡേവീസ് തട്ടിൽ സി എം ഐ 2023 -

Know Parish
notificationsNOTICE
keyboard_arrow_up keyboard_arrow_down
notificationsNOTICE
View All Parish Timings

Holy Mass Timing

Day Timing
Sunday 06:30 AM, 09:00 AM
Monday06:30 AM
Tuesday 06:30 AM
Wednessday06:30 AM
Thursday06:30 AM
Friday06:30 AM
Saturday 06:30 AM

Quick Stats

stats
Forane

Perinthalmanna

stats
Established

1986

stats
Patron

Sacred Heart

stats
Units

5

stats
Main Feast

Joint feast of the Sacred Heart of Jesus, the Immaculate Heart of Mary and Saint Sebastian.

stats
Feast Day

January 12

Liturgical Bible Reading

Season of the :
:

(06-03-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

(06-03-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

View All News & Happenings

Diocesan News

View All Upcoming Events

Diocese Events

March 08

Parish Secretaries Meeting

Offline Bishop's House, Thamarassery
10:30 AM - 02:00 PM

Pastoral Care

Parish Administration

 
Fr ഫാ. ഡേവിസ് തട്ടിൽ സി എം ഐ

ഫാ.ഫാ. ഡേവിസ് തട്ടിൽ സി എം ഐ

Vicar
Ponniyamkurissi

Home Parish
അരണാട്ടുകര
Date of Birth
Ordained on
Address
Phone
****9825
Email
View All Priests From This Parish

Eparchial Priests

No Data Found!!!
Find Priests in Diocese

Priest Directory

View All Obituary in Parish

Priest Obituary

Obituary
Fr. EPHREM POTTANANICKAL

25/02/1940 - 18/12/2024

Obituary
Fr. JOSEPH KAPPIL

06/07/1944 - 28/09/2024

Obituary
Fr. MATHEW ONAYATHUKUZHY

07/10/1932 - 29/07/2024

Obituary
Fr. SEBASTAIN POOKULAM

23/07/1940 - 09/06/2024

Contact Personnels of Parish

Contact Us

Vicar

Fr. ഫാ. ഡേവിസ് തട്ടിൽ സി എം ഐ

call

****9825

Sacristan (ദൈവാലയ ശുശ്രൂഷി)

Lijo, Kizhakkedathu

call

8281102360

Trustee (കൈക്കാരൻ)

Ranjith Jacob, Nilappana

call

9074776269

Trustee (കൈക്കാരൻ)

Shaji, Elavungal

call

9447882556

Parish Secretary

K A Jose, Kaithamala

call

9400161404

Catechism Headmaster

call

Catechism Secretary

call

Send Enquiries

Send Enquiries