Progressing
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി പ്രദേശം ചാലക്കുടി, ഉള്ളാട്ടിക്കുളം ഒ. സി ജോസ് 1941 ൽ പേരാമ്പ്രയിൽ അപങ്ങാട്ട് തമ്പായിയുടെ പെങ്ങളായ മകരിയാട് പാറുക്കുട്ടി അമ്മയോട് വാങ്ങി. 1941 ൽ എരുമേലിയിൽ നിന്ന് കല്ലൂർ ജോസ്, ഏലിക്കുളത്തുനിന്ന് മഠത്തിനകത്തു ചാക്കോ, പൈകയിൽ തൊമ്മൻ, വട്ടോത്തു കുട്ടി, കുളത്തിങ്കൽ വർക്കി തുടങ്ങിയവർ ഏക്കറിന് 10 രൂപ പ്രകാരം ഒ. സി ജോസിനോട് സ്ഥലം വാങ്ങി. രണ്ടുവർഷത്തിലകം ഇരുപതോളം വീട്ടുകാർ കൂടിയെത്തി. കാട്ടുപോത്തിനോടും കാട്ടാനയോടും മല്ലിട്ട് കപ്പയും നെൽകൃഷിയും ചെയ്യാൻ നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ തെരുവപ്പുല്ല് കൃഷി ചെയ്തുകൊണ്ടാണ് കർഷകർ പിടിച്ചുനിന്നത്. കമ്മറ്റത്തിൽ അഗസ്തിയുടെ നേതൃത്വത്തിൽ 32 കുടുംബങ്ങൾ മുതുകാട്ടിലെ മെച്ചപ്പെട്ട മണ്ണിലേക്ക് മാറി.
മദ്രാസ് ഹൈക്കോടതിയിൽ നിന്നും വന്നിരുന്ന കേസിന്റെ വിധിപ്രകാരം ഇവർ വാങ്ങിയ സ്ഥലം കൂത്താളി വാഴുന്നവർ സർക്കാരിന് എഴുതിക്കൊടുത്തതാണെന്നും ഇവരെ കുടിയൊഴിപ്പിക്കണമെന്നും ഉത്തരവുണ്ടായി.മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് തുടർന്നുണ്ടായ കുടിയൊഴിപ്പിക്കലും മലബാർ പോലീസ് നടത്തിയ നരനായാടിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും മുതുകാട് സമരം എന്ന പേരിൽ ചരിത്രത്തിൽ ഇടം നേടി.പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് കെ. കേളപ്പൻ നേതൃത്വം നൽകി.
കാട്ടുമൃഗങ്ങളോടും മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് മണ്ണിൽ പണിയെടുത്ത് തളർന്ന കർഷകർ, ആത്മീയ ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് കുളത്തുവയൽ പള്ളിയെ ആയിരുന്നു ഇവരുടെ ഈ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞ കുളത്തുവയും പള്ളി വികാരിയായിരുന്ന ബഹു. ആയല്ലൂർ അച്ചൻ 1948 ൽ പെരുവണ്ണാമൂഴിയിലെത്തി ഒരു പള്ളി പണിതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മാറാട്ടുകുളം കാരിൽ നിന്നും 5 ഏക്കർ സംഭാവനയായി ലഭിച്ചു. പ്രസ്തുത സ്ഥലത്ത് താൽക്കാലിക ഷെഡ് നിർമ്മിച്ച്, വല്ലപ്പോഴും കുളത്തു വയലിൽ നിന്ന് നടന്നെത്തി ബഹുമാനപ്പെട്ട ആയല്ലൂർ അച്ചൻ ദിവ്യബലി അർപ്പിച്ചു പോന്നു. പിന്നീട് വന്ന മിറാണ്ട അച്ചനും പെരുവണ്ണാമുഴിക്കാരുടെ ആത്മീയ ആവശ്യങ്ങൾക്കായി അവിടേക്ക് നടന്നിട്ടുമായിരുന്നു. പിന്നീട് വികാരിയയായി വന്ന ബഹുമാനപ്പെട്ട സി. ജെ വർക്കി അച്ഛന്റെ ശ്രമഫലമായിട്ടാണ് പെരുമണ്ണാമൂഴിയിൽ 1953ല്‍ പള്ളി സ്ഥാപിതമായത്. കോഴിക്കോട് രൂപതയുടെ കീഴിലായിരുന്ന പള്ളി 1953 ൽ തലശ്ശേരി രൂപത നിലവിൽ വന്നപ്പോൾ തലശ്ശേരി രൂപതയുടെ ഭാഗമായി മാറി. കുളത്തുവയിൽ പള്ളിയുടെ കുരിശുപള്ളിയായിരുന്നു തിരുവണ്ണാമൂഴി പള്ളി ഇടവകയായി ഉയർത്തിയത് 1964 ൽ ആണ്. പ്രഥമ വികാരിയായി ഇടവകയിലെത്തി വളരെ കാലം ആത്മീയ നേതൃത്വം നൽകിയത് ബഹുമാനപ്പെട്ട മാത്യു ഓണയാത്തുംകുഴി അച്ചനാണ്.
കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ കാറ്റ് കേരള സഭയിൽ മീശ എപ്പോൾ അതിന്റെ അമരക്കാരിൽ ഒരാളായി മാറിയ ബഹുമാനപ്പെട്ട അഗസ്റ്റിൻ തുരുത്തിമറ്റത്തിൽ അച്ചൻ സുദീർഘമായ 12 വർഷക്കാലം ഇടവകയെ ആത്മീയമായി വളർത്തി. സിമിത്തേരിയുടെ നിർമ്മാണത്തിനും പള്ളിമുറിയുടെ നവീകരണത്തിന് നേതൃത്വം നൽകിയത് ബഹുമാനപ്പെട്ട ജോസ് ചിറകണ്ടത്തിൽ അച്ചനാണ്. മാത്യു പോയ്യക്കര അച്ചൻ പുതിയ പള്ളിയുടെ പണിക്ക് വേണ്ടിയുള്ള ധനസമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പുതിയ പള്ളി പണി നടത്തിയത് ബഹുമാനപ്പെട്ടമാത്യു പെരുവേലി അച്ചനാണ്.
ഇപ്പോൾ അറുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഫാത്തിമ എ യുപി സ്കൂൾ, ഇടവകയിൽ അക്ഷര വെളിച്ചമായി പ്രശോഭിക്കുന്നു. തിരുവണ്ണാമൂഴിയിലെ വേളാങ്കണ്ണി മാതാവിന്റെ കുരിശുപള്ളി തീർത്ഥാടന കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ബഹുമാനപ്പെട്ട അബ്രഹാം വള്ളോപ്പള്ളി അച്ചനാണ് 2024 ജനുവരി മുതൽ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.
Koorachundu
1964
FATHIMA MATHA(ഫാത്തിമാ മാതാവ് )
9
February 2
Season of the :
:
Fr. JOSEPH MANNANCHERIL
call****9071
Fr. ABRAHAM VALLOPPILLY
call****8655
call
call