Progressing
പാറോപ്പടി ഇടവക ചരിത്രവഴികളിലൂടെ..
പാറോപ്പടിയുടെ ചരിത്രം ഒരു രണ്ടാം കുടിയേറ്റത്തിന്റെ ചരിത്രമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തൊഴിലും വിദ്യാഭ്യാസവും തേടി കോഴിക്കോട് നഗരത്തിലേക്ക് ചേക്കേറിയ സുറിയാനി ക്രിസ്ത്യാനികളുടെ അഭിലാഷ സാക്ഷാത്ക്കാരമായി തലശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ കൽപനപ്രകാരം 1969 മാർച്ച് 19 ന് മേരിക്കുന്ന് ഇടവക സ്ഥാപിതമായി. മേരിക്കുന്ന് സെന്റ് തോമസ് മൗണ്ടായിരുന്നു ആസ്ഥാനം. ഫാ. മരിയദാസ് ആദ്യ വികാരിയായിരുന്നു. അമലാപുരി ഇടവകയിലും മേരിക്കുന്ന്, മലാപ്പറമ്പ് എന്നീ ലത്തീൻ ഇടവകകളിലുമായി ആദ്ധ്യാത്മിക കാര്യങ്ങൾ നടത്തിയിരുന്ന സീറോ മലബാർ സഭാംഗങ്ങളാണ് പുതിയ ഇടവകയിൽ ഒന്നിച്ചത്. 1969 മുതൽ 1989 വരെ സെന്റ് തോമസ് മൗണ്ടിലെ കർമ്മലീത്താ വൈദികരാണ് ഈ ഇടവകയെ കൈപിടിച്ചു നടത്തിയ ത്. 1982 ജനുവരി 14 ന് ഫാദർ ജോസഫ് കാപ്പുകാട്ടിന്റെ അദ്ധ്യക്ഷതയിൽ പുളക്കടവ് നസറത്ത് ഭവൻ നേഴ്‌സറി സ്‌കൂളിൽ വെച്ച് ആദ്യ പൊതുയോഗം ചേർന്നു.
1983 മുതൽ ഇടവകാംഗങ്ങളുടെ സൗകര്യാർത്ഥം ഞായറാഴ്ചകളിൽ നസറത്ത് ഭവൻ നേഴ്‌സറി സ് കൂളിൽ വി. കുറുബാന ആരംഭിച്ചു. 1986ൽ താമരശ്ശേരി രൂപത നിലവിൽ വന്നു. വയനാട് റോഡിന്റെ 69 സെന്റ് സ്ഥലം വാങ്ങി ഇടവകാതിർത്തികൾ വിസ്തൃതമാക്കിയ ശേഷം 1989 മുതൽ രൂപതാ വൈദികർ ഇടവകയുടെ ആത്മീയ നേതൃത്വം ഏറ്റെടുത്തു. 1989 ഏപ്രിൽ 2ന് ഫാ. ആന്റണി കൊഴുവനാലാണ് (1989-90) രൂപതയിൽ നിന്നുള്ള ആദ്യവികാരിയായി ഉത്തരവാദിത്തമേറ്റെടുത്തത്. തുടർന്ന് ഫാ. മാത്യു മറ്റക്കോട്ടിൽ (1990-93) ഇടവകയുടെ സാരഥ്യം വഹിച്ചു. 1993 ആഗസ്റ്റ് ഒന്നാം തിയതി മാർ സെബാസ്റ്റിയൻ മങ്കുഴിക്കരി പാറോപ്പടിയിൽ നിർമ്മിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം (1993-1995), ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ (1995-96), ഫാ.ജേക്കബ് പുത്തൻപുര (1996-98), ഫാ. ജോൺ കളരിപ്പറമ്പിൽ (1998 01) എന്നീ വികാരി മാരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി ദേവാലയ നിർമ്മാണം പൂർത്തിയാക്കി. 1996 ഫെബ്രുവരി 10ന് വി. അന്തോണീസിന്റെ 800-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാദുവായിൽ നിന്ന് കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് പാറോപ്പടി പള്ളിയിൽ പൊതുദർശനത്തിന് വെച്ചു. 1999 മെയ് 1ാം തിയ്യ തിയാണ് പാറോപ്പടി ദേവാലയത്തിന്റെ കൂദാശാകർമ്മം അദിവന്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് നിർവ്വഹിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഫാ. മാത്യു പുളിമൂട്ടിൽ (2001-04), ഫാ. എഫ്രേം പൊട്ടനാനിക്കൽ (2004-07), ഫാ. ജോസ് മണി മലത്തറപ്പിൽ (2007-12) എന്നീ വികാരിമാരുടെ നേ തൃത്വത്തിൽ ഈ ഇടവക കോഴിക്കോട് പട്ടണത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ കേന്ദ്രമായി വളരുകയായിരുന്നു ഇടവക വികാരിയായി പ്രവർത്തിച്ചുകൊണ്ടിരിക്കെ 2012 ജൂലൈ 30-ാം തിയ്യതി ഫാ. ജോസ് മണിമലത്തറപ്പിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
തുടർന്ന് ഫാദർ വിൽസൺ മുട്ടത്തുകുന്നേൽ താൽക്കാലിക വികാരിയായി ചാർജ്ജടുത്തു. 2012 മുതൽ 2015 വരെ ഫാദർ തോമസ് പൊരിയത്ത് ആയിരുന്നു ഇടവക വികാരി. 2015 മെയ് മാസം 2-ാം തിയ്യതി പുതിയതായി നിർമ്മിച്ച മതബോധനഹാളിന്റെ വെഞ്ചെരിപ്പ് അച്ചന്റെ കാലഘട്ടത്തിൽ നടന്നു. തോമസ് പൊരിയത്തച്ചന്റെ കാലത്ത് സെമിത്തേരിയ്ക്കായി ഈരൂട് പള്ളിയോട് ചേർന്ന് 26 സെന്റ് സ്ഥലം വാങ്ങിച്ചു.
2015 മെയ് മുതൽ 2018 മെയ് വരെ ഫാദർ ജോസ് ഓലിയക്കാട്ടിൽ വികാരിയായി ചാർജെടുത്തു. 2015 ഡിസംബർ 23ന് പാറോപ്പടി പള്ളി നിർമ്മിച്ച സെമിത്തേരിയുടെ വെഞ്ചെരിപ്പ് നടന്നു. ഈ കാലഘട്ടത്തിൽ മാലൂർകുന്നിൽ ഉണ്ടായിരുന്ന പള്ളിയുടെ സ്ഥലം വിറ്റ് പാറോപ്പടി പള്ളിയോട് ചേർന്ന് 44 സെന്റ് സ്ഥലം വാങ്ങി. 2018-2021 വരെ ഫാദർ ജോസ് വടക്കേടം ഇടവകയുടെ സാരഥ്യം വഹിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തായിരുന്നു അച്ചന്റെ നേതൃത്വത്തിൽ പള്ളിയും അൾത്താരയും ഇന്റീരിയർ വർക്ക് ചെയ്ത് മോടി പിടിപ്പിച്ചത്.
2021-24 വർഷം ഫാദർ ജോസഫ് കളരിയ്ക്കൽ ഇടവക വികാരിയായി ചാർജെടുത്തു. ഈ കാലഘട്ടത്തിൽ പാരിഷ് ഹാൾ എയർകണ്ടീഷൻ ചെയ്യുകയും പള്ളിയുടെ മുഖവാരം നവീകരിച്ച് വെഞ്ചെരിപ്പ് കർമ്മം നടത്തുകയും ചെയ്തു.
2024 മെയ് മാസം മുതൽ ഫാദർ സൈമൺ കിഴക്കേക്കുന്നേലച്ചൻ പാറോപ്പടി ഇടവക വികാരിയായി ചാർജെടുത്തു.
1997 ഓഗസ്റ്റ് 20-ാം തിയ്യതി പാറോപ്പടി കേന്ദ്രമായി താമരശ്ശേരി രൂപതയുടെ കോഴിക്കോട്ട് റീജിയൻ രൂപപ്പെട്ടു. പിന്നീട് 2000 ഫെബ്രുവരി 24 ന് പാറോപ്പടി പള്ളി കോഴിക്കോട് ടൗണിലും പരിസരത്തുമുള്ള പള്ളികളെ ഉൾപ്പെടുത്തി ഫൊറോനപള്ളിയായി ഉയർ ത്തപ്പെട്ടു. താമരശ്ശേരി രൂപതയുടെ പാസ്റ്ററൽ സെന്ററും (PMOC), വൈദിക മന്ദിരവും ഈ ഇടവകാതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. 18 സന്യാസഭവനങ്ങളും പാറോപ്പടി ഇടവകയിൽ പ്രവർത്തിക്കുന്നുണ്ട്. വി. അന്തോണീസിന്റെ മാദ്ധ്യ സ്ഥ്യത്തിലും ക്രിസ്തുവിലുള്ള ഐക്യത്തിലും വിശ്വാസികളെ വളർത്തുന്നതിൽ ഈ ഇടവക വലിയ പങ്ക് വഹിച്ചു വരുന്നു.
Paropady
1969
Fr. Simon Kizhakkekunnel
34
ST. ANTONY'S
January 12
Season of the :
:
Fr. SIMON KIZHAKKEKUNNEL
call****6205
VIKRAM GEORGE, Ettiyil
call9745172155
K C Chacko, Kattamkottil
call9447637387
David Sebastian, Madukkavungal
call9447217500
Melvin, Palamthattel
call9446318640
V C Thomas, Vadukkoot
call9447949339
Jose George, Kudakkachira
call9446530350
Sunny , Kattakayam
call9847932035
Sunny , Kattakayam
call9847932035
call
call