Progressing
കോഴിക്കോട് - മലപ്പുറം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന മലയോര ഇടവകയായ പനംപ്ലാവിൻ്റെ കുടിയേറ്റ ചരിത്രം ആരംഭിക്കുന്നത് 1961 ലാണ് 'പയംചക്ക' നിറഞ്ഞ പ്ലാവ് ഉള്ള സ്ഥലം എന്നതിൽ നിന്നാണ് പനംപ്ലാവ് എന്ന പേരുണ്ടായത്. കാടും, മലയും, കാട്ടാറുകളും നിറഞ്ഞ പ്രദേശത്ത് കുടിയേറിയ വിശ്വാസി കൾക്ക് അത്താണിയായത് പരസ്‌പര സ്നേഹവും വിശ്വാസവും പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ഭക്തിയുമായിരുന്നു. ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുക്കുന്നതിന് തോട്ടുമുക്കം വരെ പോകേണ്ടിയിരുന്നതുകൊണ്ട് ചുണ്ടത്തുംപൊയിൽ - പനംപ്ലാവ് പ്രദേശങ്ങളിലുള്ളവർക്കുവേണ്ടി ഒരു പള്ളി വേണമെന്ന ആഗ്രഹമുണ്ടായി. തോട്ടുമുക്കം വികാരി ഫാ.മൈക്കിൾ വടക്കേടത്തിൻ്റെ അദ്ധ്യക്ഷതയിൽ 1982 ജൂണിൽ ചുണ്ടത്തും പൊയിൽ ജി.യു.പി.എസിൽ വച്ച് ഒരു യോഗം ചേർന്നു. 10.7.1982 ന് തോട്ടുമുക്കം വികാരിയുടെ അദ്ധ്യക്ഷതയിൽ പനാപ്ലാവിൽ വച്ച് ചേർന്ന യോഗത്തിൽ 109 പേർ പങ്കെടുത്തതിൽ നിന്ന് 28 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 17.07.1982 ലെ യോഗത്തിൽ ഇടവകപള്ളിയ്ക്ക് യോജിച്ച സ്ഥലം കണ്ടെത്തുവാൻ തീരുമാനിച്ചു. മത്തായി പൈമ്പേലിൽ 2 ഏക്കർ സ്ഥലം ഏക്കറൊന്നിന് 20,000 രൂപ വിലപ്രകാരവും ഒരു ഏക്കർ സ്ഥലം സൗജന്യമായും നല്‌കാമെന്ന് ഉറപ്പ് നല്‌കി. ഷെഡ്ഡ് പണിയേണ്ട സ്ഥലത്ത് ഫാ മൈക്കിൾ വടക്കേടം കുരിശ് സ്ഥാപിച്ചു. 1983 ലെ ഈസ്റ്റർ ദിനത്തിൽ ഫാ. മൈക്കിൾ വടക്കേടം ആദ്യമായി ഇവിടെ ദിവ്യബലിയർപ്പിച്ചു. സ്ഥിരമായി ഒരുഅച്ചനെ ലഭിക്കുന്നതുവരെഎല്ലാശനിയാഴ്ച്‌ചകളിലും ബലിയർപ്പണം തുടർന്നിരുന്നു. അതോടൊപ്പം ഒന്നു മുതൽ നാലുവരെയുള്ള മതബോധന ക്ലാസ്സുകളും ആരംഭിച്ചു. 1984 ഏപ്രിൽ 2 ന് പള്ളിക്ക് സ്ഥലം രജിസ്റ്റർ ചെയ്ത് കിട്ടി.
1988 ൽ ഇടവകയായി ഉയർത്തപ്പെട്ടു. ആദ്യ വികാരിയായി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ നിയമിതനായി. സൺഡേ സ്‌കൂൾ കെട്ടിട നിർമ്മാണം, സിമിത്തേരി നിർമ്മാണത്തി൯െറ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ ഐക്കൊളമ്പിലച്ചന്റെ കാലത്താണ് ആരംഭിച്ച ത്. 14 വർഷത്തോളം സൺഡേ സ്‌കൂൾ കെട്ടിടമാണ് പള്ളിയായി ഉപയോഗിച്ചത്. ബഹു ജയിംസ് വാമറ്റത്തിലച്ചൻ്റെ കാലത്ത്, 1996-ല്‍ പള്ളിമുറി നിർമ്മിച്ചു. സിമിത്തേരിയിൽ നിലവി ലുള്ള കല്ലറകളുടെ പണികൾ തുടങ്ങിയത് ബഹു. ഫ്രാൻസിസ് വെള്ളംമാക്കൽ അച്ഛനായിരുന്നു. ബഹു. പെരുവേലിയച്ചൻ്റെ കാലത്ത് 18-09-2002 ൽ പുതിയ പള്ളിയ്ക്ക് അഭിവന്ദ്യ മാർ പോൾ ചിറ്റില പ്പിള്ളി പിതാവ് തറക്കല്ലിട്ടു. രണ്ടു വർഷത്തിനു ശേഷം 8.09.2004 ൽ പള്ളിയുടെ കുദാശകർമ്മം അഭി വന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ്‍ നിർവ്വഹിച്ചു. പരിശുദ്ധ കന്യകാമറിയത്തിൻ്റെ നാമത്തിലുള്ള പള്ളി യുടെ വികാരി ഫാ. ആന്റോ ജോൺ മൂലയിൽ പള്ളിയുടെയും അനുബന്ധകെട്ടിടങ്ങളു ടെയും പെയിന്റിംഗ് പ്രവൃത്തികൾ നടത്തുകയും നില വിലുള്ള സിമിത്തേരിയുടെ വിപുലീകരണ പ്രവൃത്തി കളും സിമിത്തേരി കപ്പേളയും പൂർത്തിയാക്കുകയും ചെയ്തു.
1993 ജനുവരി 22 ന് എം.എസ്.എം.ഐ കോൺവെന്റ് ഇവിടെ പ്രവർത്തനം ആരംഭിച്ചു. സാൻജോസ് എന്ന പേരിൽ ഒരു നഴ്‌സറി സ്‌കൂളും അവർ ആരംഭിച്ചു.
ഇടവക അതിർത്തിയായ എടക്കാട്ടുപറമ്പിൽ, ബഹു. മാത്യു പെരുവേലിൽ അച്ഛൻ ആരംഭിച്ച മാതാവിന്റെ നാമത്തിലുള്ള കപ്പേളയുടെ പണിപൂർത്തിയാ ക്കിയത് ബഹു. ജോസ് ചിറകണ്ടത്തിലച്ചനാണ്. വിവിധ സംഘടനകളുടെ പ്രവർത്തനത്തിനായി രണ്ട് മുറികളോടുകൂടിയ ഒരു കെട്ടിടവും അച്ചൻ പണിക ഴിപ്പിച്ചു. പനംപ്ലാവ് അങ്ങാടിയിലും പാമ്പിൻകാവ് സെൻ്റ് തോമസ് മൗണ്ടിലും കുരിശടികൾ നിർമ്മിച്ചു.
2011-ല്‍ വികാരിയായി നിയമിതനായ ജോസഫ് മുകുളേപ്പറമ്പില്‍ അച്ചന്‍ പനംപ്ളാവ് കുരിശടിയില്‍ കുരിശുപള്ളി (2012) സ്ഥാപിച്ചു.2012 മെയ് -4 ന് നിയമിതനായ ഡോമിനിക് മുട്ടത്തുകുടിയില്‍ അച്ചന്‍ നാലു വര്‍ഷം ഇവിടെ സേവനം അനുഷ്ടിച്ചു. 31-12-2012 ഇടവകയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭമായി.തിരുസഭ വിശ്വാസവര്‍ഷമായി ആചരിച്ച 2013-ല്‍ പനംപ്ളാവ് ഇടവകയുടെ ജൂബിലി ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ സമാപിച്ചു. ജൂബിലിവര്‍ഷ സ്മാരകമായി പാരീഷ് ഹാള്‍പുതൂക്കിപണിയുകയുണ്ടായി. 2016-മെയ് 7-ന് എം.എസ്.ടി. സഭാംഗമായ ജോണ്‍ മാഞ്ഞാമറ്റത്തിലച്ചന്‍ വികാരിയായി നിയമിതനായി. ഇക്കാലയളവില്‍ പള്ളിയുടെ പെയിന്റിംഗ്,പാര്‍ക്കിംഗ് ഗ്രൌണ്ട് നിര്‍മ്മാണം,പള്ളിമുറിയുടെ റൂഫ് ഷീറ്റ് വര്‍ക്കുകള്‍ എന്നിവ ചെയ്യുകയുണ്ടായി . തുടര്‍ന്ന് 2019-ല്‍ നിയമിതനായ ആന്‍റണി വരകില്‍ അച്ചന്‍ ഒരു വര്‍ഷത്തെ സേവനത്തിനു ശേഷം 2020 ജൂണ്‍-27 ന് ഉപരിപഠനത്തിനായി പോയി. തുടര്‍ന്ന് വന്ന ജോസഫ് ഇടക്കാട്ടില്‍ അച്ചന്‍ നാലു വര്‍ഷം ഇവിടെ സേവനം അനുഷ്ടിച്ചു. മനോഹരമായ സിമിത്തേരി വിപുലീകരണം , പാരീഷ് ഹാള്‍ നവീകരണം ,പാര്‍ക്കിംഗ് ഏരിയ ചുറ്റുമതില്‍ എന്നിവയും നടതതുകയുണ്ടായി .
2024 മെയ് 11 ന് നിയമിതനായ ജോസഫ് വണ്ടന്നൂര്‍ (എം.എസ്.ടി.) അച്ചനാണ് ഇപ്പോള്‍ വികാരി .
Thottumukkom
1988
Holy Mary
Parish feast in the name of Holy Mary & St.Sebastian
February
Season of the :
:
April 25
Offline St. Mary's Church, Balussery
04:00 PM - 08:00 PM
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. Joseph Vandannoor
call****0953
Salwin, PALAKKAL
callNithin, ATTARUMAKKAL
call6282354217
RAJESH, PALAKKAL
call9495101524
THOMAS P.V, PUTHETTU
call9495293612
TOMY(THOMAS), THONAKARA
call9495075530
GEORGEKUTTY, POOVATHOLIL
call9446931777
VINCENT, THADATHIL
call9446769337
VINCENT, THADATHIL
call9446769337
call
call