Progressing
കുണ്ടുതോട്, ചാപ്പൻതോട്ടം ഇടവകകളുടെ ഭാഗമായിരുന്ന വട്ടിപ്പന, വണ്ണാത്തിയേറ്റ് വാർഡുകൾ ചേർത്ത് 1989 ൽ സ്ഥാപിതമായ ഈ കുരിശുപള്ളി കോഴിക്കോട് ജില്ലയിലെ കാവിലുംപാറ വില്ലേജിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200 അടി മുക ളിലായി സ്ഥിതിചെയ്യുന്നു. 1949-1950 കളിലാണ് ഈ പ്രദേശത്ത് ആദ്യമായി കുടിയേറ്റം ആരംഭിക്കുന്നത്. ഇല്ലിക്കൽ, മൂക്കൻ തോട്ടത്തിൽ, പുളിന്താനം, ചമ്പ ക്കുളം, ചെറ്റകാരിയ്ക്കൽ, പുത്തൻപുരയിൽ, പൂതക്കുഴി, എട്ടിയിൽ എന്നീ കുടുംബങ്ങളായിരുന്നു ആദ്യകാല കുടിയേറ്റക്കാർ. വട്ടി പ്പന, വണ്ണാത്തിയേറ്റ് പ്രദേശത്ത് താമസമാക്കിയ കുടിയേറ്റക്കാർ ആ ത്മീയ ആവശ്യങ്ങൾക്ക് അഞ്ചും, ആറും കിലോമീറ്റർ അകലെയുള്ള കുണ്ടുതോട്, ചാപ്പൻതോട്ടം എന്നീ ദൈവാലയങ്ങളിലാണ് പോയിരുന്നത്. യാത്രാസൗകര്യം തീരെയി ല്ലാതിരുന്നതിനാൽ ദൈവാലയത്തിൽ എത്തിച്ചേരുക വളരെ ദുഷ്കരമായിരുന്നു. വട്ടിപ്പനയിൽ ദൈവാലയം സ്ഥാപിച്ചു കിട്ടുന്നതിനായി ഈ പ്രദേശത്തുകാർ ആഗ്ര ഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു. കുണ്ടുതോട്, ചാപ്പൻ തോട്ടം പള്ളികളിലെ വികാരിമാർ ഈ പരിശ്രമങ്ങളെ വളരെ പ്രോത്സാഹിപ്പിച്ചു.
1988-1989 കാലത്ത് കുണ്ടുതോട് പള്ളിവികാരിയായിരുന്ന ഫാ. ഫിലിപ്പ് കണക്കഞ്ചേരി വട്ടിപ്പനയിൽ ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിനുവേണ്ടി തുട ങ്ങിയ പരിശ്രമങ്ങളുടെ ഫലമായി ശ്രീമതി അന്നമ്മ മുക്കൻതോട്ടത്തിൽ സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ്ഡ് നിർമ്മി ക്കുകയും, അവിടെ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള അനുവാദം വാങ്ങു കയും ചെയ്തു. മാസത്തിലൊരിക്കൽ ദിവ്യബലിയിൽ സംബന്ധിക്കുന്നതിനായി വിശ്വാസികൾ ഇവിടെ ഒന്നിച്ചു കൂടിയിരുന്നു. തുടക്കത്തിൽ കുണ്ടുതോട് പള്ളിയുടെ കുരിശുപള്ളിയായിരുന്ന ഈ ദൈവാ ലയം ബഹു. ഫിലിപ്പച്ചനുശേഷം യാത്രാസൗകര്യം കണക്കിലെടുത്ത് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് ചാപ്പൻതോട്ടം പള്ളിയുടെ കീഴി ലാക്കി. 1991 ൽ ചാപ്പൻതോട്ടം പള്ളിവികാരിയായി രുന്ന ഫാ. ജോസഫ് കുരീക്കാട്ടിലിൻ്റെ നേതൃത്വ ത്തിൽ വട്ടിപ്പനയിൽ സെൻ്റ് തോമസിന്റെ നാമധേയത്തിൽ വിസ്ത്യതമായ പാറയിൽ തൂണുകൾ വാർത്ത് ഒരു കുരിശുപള്ളി സ്ഥാപിച്ചു. പാറയുടെ മുകളിൽ നിർമ്മിച്ചതിനാൽ ഈ ദൈവാലയം പാറേൽ പള്ളി എന്നറിയപ്പെടാൻ തുടങ്ങി. ബഹു. ജോസച്ചൻ്റെ ശ്രമഫലമായി പള്ളിക്കുവേണ്ടി 3 ഏക്കർ സ്ഥലം വാങ്ങി. ആ വർഷം തന്നെ കുണ്ടുതോട്, ചാപ്പൻതോട്ടം ഇടവകകളിലെ കുറെ ഭാഗം കൂടി കൂട്ടിചേർത്ത് ഒരു സ്വതന്ത്ര കുരിശുപള്ളിയായി ഉയർത്തി. 1991 ൽ ഫാ. ജോസഫ് ഇളംതുരുത്തിലും 1992 ൽ ഫാ. സെബാസ്റ്റ്യൻ വടക്കേലും വികാരിമാരായി, ഫാ. സെബാസ്റ്റ്യൻ വടക്കേലാണ് ഇപ്പോഴുള്ള ദൈവാലയം പണി കഴിപ്പിച്ചത്. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് ദൈവാലയത്തിന്റെറെ ശിലാസ്ഥാപനം നടത്തുകയും അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ്
സൺഡേ സ്‌കൂൾ
ആശീർവ്വാദകർമ്മം നിർവ്വഹിക്കുകയും ചെയ്തു. ഫിലിപ്പോസ് ഇല്ലിക്കൽ സൗജന്യമായി നൽകിയ 15 സെൻ്റ് സ്ഥലത്താണ് സിമിത്തേരി നിലകൊള്ളുന്നത്. ഈ ദൈവാലയത്തിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി സഹകരിച്ച ആദ്യകാല കൈക്കാരന്മാരായ ആൻ്റണി ഇല്ലിക്കൽ, മാണിമൂക്കൻ തോട്ടത്തിൽ, സ്‌കറിയ പുളിന്താനത്ത്, ഫിലിപ്പോസ് ഇല്ലിക്കൽ, സ്‌കറിയ മൂക്കൻതോട്ടത്തിൽ, കുര്യൻ ഇല്ലിക്കൽ, ഇ.കെ. മാത്യു സാർ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു.
ബഹു. ഇളംതുരുത്തിലച്ചൻ വികാരിയായിരുന്നപ്പോൾ കുരിശുപള്ളിയോടടുത്ത് 25 സെന്റ് സ്ഥലം കൂടി വാങ്ങുകയും അവിടെ പള്ളിമുറിപണിയുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 2002 ൽ പൊയിലോംചാൽ വികാരി ബഹു. മാത്യു ചെറുവേലിയച്ചനെ ഈ പള്ളിയുടെ ചുമതല ഏല്‌പിച്ചു. ബഹു. മാത്യു ചെറുവേലിയച്ചനുശേഷം ഫാ. തോമസ് കളരിക്കൽ നിയമിതനായി. ബഹു. കളരിക്കലച്ചൻ്റെ കാലത്താണ് പള്ളിമുറി പണിതത്. 2006 ൽ ചാപ്പൻ തോട്ടം പള്ളിവികാരിയായിരുന്ന ഫാ. വർക്കി ചെറുപിള്ളേട്ടിനെ ഈ കുരിശുപള്ളി യുടെ ചുമതല ഏല്പ്‌പിച്ചു. ബഹു. വർക്കിയച്ചന്റെ ശ്രമഫലമായി ചിരകാലഭിലാഷമായിരുന്ന സൺഡേ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനു സാധിച്ചു. 2009 ൽ നിയമിതനായ ബഹു. അഗസ്റ്റിൻ ആലുങ്കലച്ഛൻ തുടർന്ന് ഇടവകയെ നയിച്ചു. പിന്നീട് വന്ന ഫാ.ബിനു പുളിക്കൻ ഒരു വർഷകലത്തോളം ഇടവകയെ നയിച്ചു(2013-14) മലയോര കർഷകരുടെ അന്നം മുട്ടിച്ചു കൊണ്ട് നടപ്പിലാക്കേണ്ടയിരുന്ന കസ്തൂരി രംഗൻ വിഷയങ്ങളെ ധൈര്യപൂർവം നേരിടാൻ അച്ഛൻ ഇടവക വിശ്വസികൾക്ക് പ്രചോദനം നൽകി.ഒരുപാട് സമര മുഖങ്ങൾക്ക് മലയോര കർഷക വിശ്വാസികളെ ഉൾക്കൊള്ളിച്ചു കസ്തൂരി രംഗൻ വിഷയത്തെ കഴിയുന്നടത്തോളം പോരാടാൻ അച്ഛൻ ഇടവക ജനങ്ങളെ സഹായിച്ചു. തുടർന്ന് ഫാ.ഫ്രാൻസിസ് വെള്ളമക്കൽ ചുമതല ഏറ്റു(2014-16). പള്ളിയുടെ പുതിയ ഒരു മുഖ ചായ അച്ഛൻ വാർത്തടുത്തു. ഇന്റർ ലോക്ക്, സൈഡ് സ്റ്റീൽ വേലികൾ എല്ലാം അച്ഛന്റെ മേൽനോട്ടത്തിൽ പണി കഴിപ്പിച്ചു.ഫാ ജോസ് കരോട്ടൂഴുന്നലിൽ ആണ് പിന്നീട് ചുമതല ഏറ്റ വികാരി(2016-2019). അച്ഛൻ ഇടവകയിൽ വി. തോമശ്ലീഹായുടെ നൊവേന എല്ലാം ശനി ആഴ്ചകളിലും കൊണ്ടാടാൻ നിർദേശം നൽകി. നൊവേനയിൽ പങ്കെടുത്ത എല്ലാം വിശ്വാസികൾക്കും ഒരുപാട് അനുഗ്രഹം ലഭിക്കുകയുണ്ടായി.കൂടെ കൂടെ വിശ്വാസികൾ തോമശ്ലീഹയുടെ അനുഗ്രഹം പ്രാപിക്കാൻ എത്തി ചേർന്ന്കൊണ്ടേയിരുന്നു. ഫാ ജോസഫ് തണ്ടംപറമ്പിൽ ആയിരുന്നു അടുത്ത മൂന്ന് വർഷം വികാരി ആയി ഇരുന്നത്(2019-22). ഇടവക ജനങ്ങളെ അവരുടെ വിശ്വാസ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ അവരുടെ പ്രാർത്ഥന തീഷ്ണതയിൽ ഒപ്പം അച്ഛൻ നിന്നിരുന്നു. കോവിഡ് പകർച്ച വ്യാധി ആയിരുന്ന സമയത്ത് പോലും പള്ളിയുടെ പ്രവർത്തനം മുന്നോട്ട് പോയി. പാർക്കിംഗ് സൗകര്യം എന്ന ഇടവക ജനങളുടെ ആഗ്രഹത്തിന് തറ കല്ലിട്ടത് ജോസഫ് അച്ഛൻ ആയിരുന്നു. തുടർന്ന് ഫാ മാത്യു പെരുവേലി അച്ഛൻ ആണ് ഇടവകയെ ഇപ്പോൾ നയിക്കുന്നത്. അച്ഛന്റെയും ഇടവക വിശ്വസികളുടെയും ചിലകാല ആഗ്രഹം ആയ തോമശ്ലീഹയുടെ ഗ്രോട്ടോ നിർമിക്കാൻ സാധിച്ചു. ഇടവക സമൂഹത്തിന്റെയും യുവജന സംഘടനയുടെയും, വിദേശത്ത് ആയിരിക്കുന്ന ഇടവക വിശ്വസികളുടെയും സഹായത്തോടെ ആണ് ഗ്രോട്ടോ നിർമാണം. അതോടൊപ്പം തറ കല്ലിട്ട് വച്ച കാർ പാർക്കിംഗ് നിർമാണവും പൂർത്തീകരിക്കാൻ ഈ കൊച്ചു ഇടവകക്ക് സാധിച്ചു.നിലവിൽ ഫാ മാത്യു പെരുവേലിൽ അച്ഛന്റെ കർമികത്വത്തിൽ ഇടവക മുന്നോട്ട് പോകുന്നു.
Marudonkara
1990
April
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. MATHEW PERUVELIL
call****6387
call
call