Progressing
മലപ്പുറം ജില്ലയിൽ പാണ്ടിക്കാട്-പെരിന്തൽമണ്ണ റൂട്ടിൽ ഹരിതാഭമായ മലമേടുകളാൽ ചുറ്റപ്പെട്ടിരി ക്കുന്ന പ്രദേശമാണ് നെന്മേനി. 1946 മുതൽ ഇവിടെ കത്തോലിക്ക കുടുംബങ്ങൾ കുടിയേറ്റം ആരംഭിച്ചു. കോഴിക്കോട് രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ പത്രോണി പിതാവിൻ്റെ അനുവാദത്തോടെ ബഹു. പഴേപറമ്പിലച്ചൻ 1947 ൽ ഇവിടെ വരികയും കൊച്ചു പറമ്പിൽ അബ്രാഹത്തിൻ്റെ വീട്ടിൽ ആദ്യമായി ദിവ്യ ബലി അർപ്പിക്കുകയും ചെയ്തു. തുടർന്ന്, വിശുദ്ധ ബലിയർപ്പണത്തിനായി ഷെഡ് പണിതു. 1949 മെയ് 1-ാം തീയതി വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേ യത്തിൽ ദൈവാലയത്തിന് തറക്കല്ലിട്ടു. 1954 മുതൽ പന്തല്ലൂർ, നെന്മേനി പ്രദേശങ്ങൾ തലശ്ശേരി രൂപത യുടെ കീഴിലായി. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഈ പ്രദേശത്ത്, 1955 ൽ താത്ക്കാലിക കെട്ടിടത്തിൽ, തകരക്കുടി ഭാഗത്ത് ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. അധ്യാപകർക്ക് നാമ മാത്രമായ ശമ്പളം നൽകിയിരുന്നത് കുട്ടികളുടെ മാതാപിതാക്കൾ തന്നെയായിരുന്നു. ഫാ. ജോസഫ് പഴേപറമ്പിൽ, ഫാ. ക്ലോഡിയോസ് എന്നിവരായി രുന്നു ഈകാലങ്ങളിൽ ഇവിടെ സേവനം അനുഷ്‌ഠിച്ചിരുന്നത്.അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് നെന്മേനി സന്ദർശിക്കുകയും ബഹു. ജസ്റ്റിൻ സി.എം.ഐ. അച്ചനെ ഇടവക വികാരിയായി നിയമി ക്കുകയും ചെയ്‌തു. ആദ്യത്തെ പള്ളിമുറി പണിതത് അച്ചനായിരുന്നു. 1956 മുതൽ ഫാ. മർച്ചേസ് സി. എം.ഐ. വികാരിയായി. 1957 ജൂണിൽ സെൻ്റ്
എസ്.എ.ബി.എസ്. കോൺവെന്റ്റ് ജോസഫ്സ് എൽ.പി. സ്‌കൂളിന് അംഗീകാരം ലഭി ച്ചു.
1958 ൽ പന്തല്ലൂർ ഭാഗത്ത് ഒരു കപ്പേള ആരംഭി ച്ചു. 1961 ൽ തൊട്ടടുത്ത പ്രദേശമായ കിഴക്കുംപറ മ്പിൽ നിന്ന് നെന്മേനി ഭാഗത്തേക്ക് റോഡ് നിർമ്മി ച്ചു. 1962-1963 കാലത്ത് അരിക്കണ്ടം പാക്ക് ഭാഗ ത്തേയ്ക്ക് (നല്ലൂർ) റോഡുപണിയുന്നതി നുള്ള ശ്രമമാരംഭിച്ചു. 1965 ൽ ജനതാ വായ നശാല ആരംഭിച്ചു. 1966-1968 കാലത്ത് പന്ത ല്ലൂർ - നെന്മേനി ചർച്ച്, അരിക്കണ്ടംപാക്ക് - നെന്മേനി ചർച്ച് റോഡ് എന്നിങ്ങനെ രണ്ടു റോഡുകളുടെ പണി പൂർത്തിയാക്കി. ഫാ. ജോൺ സി.എം.ഐ. യുടെ നേതൃത്വത്തി ലായിരുന്നു ഈ റോഡുകളുടെ പണി പൂർത്തീകരിച്ചത്. പള്ളിയുടെ സമീപമുള്ള കുരിശുപള്ളിക്ക് സ്ഥലം നൽകിയത് കൊച്ചു പറമ്പിൽ അബ്രാഹമാണ്. വെട്ടിക്കാട്ട് ജോർജ്കുട്ടിയുടെ നേതൃത്വത്തിൽ കപ്പേള പണി പൂർത്തിയാക്കി. 1968 നു ശേഷം ഫാ. റാഫേൽ തറയിൽ, ഫാ. ഫിലിപ്പ് മുറിഞ്ഞ കല്ലേൽ എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ചു. 1975 ൽ നെന്മേനിയിൽ പുതിയ ദൈവാലയം നിർ മ്മിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നെന്മേനി യൂത്ത് ആർട്‌സ് ആൻഡ് സ്പോട്‌സ് ക്ലബ്ബ് എന്ന പേരിൽ യുവജന ക്ലബ്ബ് രൂപീകരിക്കുന്നതിന് ബഹു. അച്ചൻ നേതൃത്വം നൽകി. 1976 ൽ ഫാ. സിറിയക് കുളത്തൂരിന്റെ നേതൃത്വത്തിൽ ദൈവാലയത്തിന്റെ പണികൾ പുരോഗമിച്ചു. 1977 ഫെബ്രുവരിയിൽ അഭി വന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് പുതിയ ദൈവാലയത്തിൻ്റെ ആശീർവ്വാദകർമ്മം നട ത്തി. ബഹു. ജോൺ പനയ്ക്കപ്പിള്ളി അച്ചന്റെ പ്രയത്നഫലമായി ഒരു പോസ്റ്റാഫീസ് അനുവദിച്ചുകിട്ടി.
ബഹു. ജോസഫ് ആനിത്താനം അച്ചന്റെ ശ്രമഫ ലമായി വിദ്യാജ്യോതി യു.പി. സ്‌കൂൾ സ്ഥാപിതമാ യി. ഫാ. ജോസഫ് കാളക്കുഴി വികാരിയായിരിക്കു മ്പോൾ 1987 ൽ ഒറവുംപുറത്ത് വ്യാകുലമാതാ കുരി ശുപള്ളി സ്ഥാപിച്ചു. ഇതിനായി മഠത്തിക്കുന്നേൽ കുര്യാക്കോസ് 50 സെൻ്റ് സ്ഥലം സംഭാവന നൽകി. ഇവിടെ 20 വീട്ടുകാരുണ്ട്. എല്ലാ ഞായറാഴ്ചയും ദിവ്യബലി അർപ്പിക്കുന്നു. ബഹു. ജെയിംസ് കിളിയനാനി
യച്ചൻ പുതിയ പള്ളിമുറിയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പിന്നീട് ഫാ. ജോസ് ചിറകണ്ടത്തിൽ പള്ളിമുറിയുടെ പണി പൂർത്തീകരിക്കുകയും കുടിയേറ്റ ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തു. 2008 ൽ വികാരിയായ ബഹു. ഫ്രാൻസിസ് പുതിയേടത്തച്ചൻ്റെ പരിശ്രമഫലമായി പള്ളി യുടെ മുൻവശത്ത് ഒരു ഗ്രോട്ടോ ഇലവനപ്പാറ കുടുംബത്തിൻ്റെ സഹകരണത്തോടെ നിർമ്മിച്ചു. 2009 നവംബർ 15 ന് ഗ്രോട്ടോ യുടെ വെഞ്ചരിപ്പ് കർമ്മം അഭിവന്ദ്യ മാർ പോൾ ചിറ്റി ലപ്പിള്ളി പിതാവ് നിർവ്വഹിച്ചു. ഇവിടെ സേവനം ചെയ്തിരുന്ന വൈദികർ ഇടവകയുടെ ആത്മീയ- ഭൗതിക പുരോഗതിക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാ ജ്യോതി യു.പി. സ്‌കൂൾ.
ഇടവകയിൽ സേവനമനുഷ്‌ഠിച്ച വൈദികർ :
ഫാ. ജോസഫ് പഴേപറമ്പിൽ (1947-1950), ഫാ. ക്ലോഡിയോസ് സി.എം.ഐ (1950-1953), ഫാ. ജസ്റ്റിൻ സി.എം.ഐ.(1953-1958), ഫാ. മർച്ചേസ് സി.എം. ഐ.(1958-1963), ഫാ. അല്ലാനോസ് സി.എം. ഐ.(1963-1967), ഫാ. ജോൺ സി.എം.ഐ (1967-1969), ഫാ, റാഫേൽ തറയിൽ (1969-1971), ഫാ. ഫിലിപ്പ് മുറി ഞ്ഞകല്ലേൽ (1971-1972), ഫാ. തോമസ് പുളിക്കൽ(1972 -1975), ഫാ. സിറിയക് കുളത്തൂർ (1975-1977), ഫാ. ജോൺ പനയ്ക്കപ്പിള്ളി (1977-1979), ഫാ. ജോസഫ് ആനിത്താനം (1979-1984), ഫാ. ജോസഫ് കാളക്കുഴി (1984-1986), ഫാ. ജോസഫ് കോഴിക്കോട്ട്(1986-1988), ഫാ. ജോർജ് കാശാംകുളം (1988-1992), ഫാ. ജെയിംസ് കിളിയനാനി (1992-1994), ഫാ. ജോസ് ചിറകണ്ടത്തിൽ (1994-1996), ഫാ. ജോസഫ് ഇളംതുരുത്തിൽ (1996- 1999), ഫാ. ജോൺ ഒറവുങ്കര (1999-2001), ഫാ. ജോസഫ് കൂനാനിക്കൽ (2001-2002), ഫാ. ദേവസ്യാ വലിയപറമ്പിൽ (2002-2005), ഫാ. സെബാസ്റ്റ്യൻ ഇളം തുരുത്തിൽ (2005-2008), ഫാ. ഫ്രാൻസിസ് പുതിയേടത്ത്
Perinthalmanna
1941
Fr Augustine Pannikkot
9
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. AUGUSTINE PANNIKOTTU
call****2476
Sabu, Lamannil
call7025856492
Mathews p thomas, Painappalli
call8547212698
Cheriyan, Velanathu
call9207441691
Mathews p thomas, Painappalli
call8547212698
call
call