Progressing
ആയിരത്തി 700 കളിലാണ് കൂടരഞ്ഞി, മുക്കം പ്രദേശങ്ങൾ ആദ്യമായി ചരിത്രത്തിൽ ഇടംപിടിക്കുന്നത്. ആ കാലത്ത് ടിപ്പുസുൽത്താൻ കേരളത്തിൽ വരുകയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സർവ്വേ നടത്തുകയും ചെയ്തു. രണ്ട് ഘട്ടമായാണ് സർവ്വേ നടത്തിയത്. ഒരു പ്രദേശത്ത് ചെന്ന ആളുകളോട് ചോദിച്ചറിഞ്ഞ് രേഖപ്പെടു രേഖപ്പെടുത്തിയതും (കേട്ടെഴുത്ത്) ഓരോ സ്ഥലത്തും ചെന്ന് വീടുകളും, ക്ഷേത്രങ്ങളും, കൃഷി സ്ഥലങ്ങളും മറ്റും നേരിൽ കണ്ട് രേഖപ്പെടുത്തിയത് (കണ്ടെടുത്ത്). പിന്നീട് ടിപ്പുവിന്റെ പടയോട്ട സമയത്ത് ഈ സർവ്വേ പ്രകാരം ആയിരുന്നു യുദ്ധത്തിന്റെ റൂട്ട് എന്ന് 'മലബാർ മാനുവൽ' പറയുന്നു.
മഞ്ഞക്കടവ്, പൂവാറൻതോട്, കക്കാടംപൊയിൽ എന്നെ പ്രദേശങ്ങളുടെ ചരിത്രം തുടങ്ങുന്നത് 1921 - ൽ മുക്കം വയലിൽ ചോയി എന്നയാൾക്ക് നിലമ്പൂർ മഹാരാജാവ് എഴുതിക്കൊടുത്ത ഓടച്ചാർത്തിൽ നിന്നാണ്. ഈ പ്രദേശത്തേക്ക് കുടിയേറിയ ആളുകൾ സ്ഥലം വാങ്ങുന്നത് വയലിൽ കുടുംബത്തിൽ നിന്നാണ്. മേൽപ്പറഞ്ഞ ആധാരപ്രകാരം അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി വാക്കാൽ പാട്ടത്തിനാണ് ആദ്യകാല കുടിയേറ്റക്കാർ ഏറ്റുവാങ്ങിയത്. സ്വമേധയാ നടപടി പ്രകാരം പട്ടയം കിട്ടുന്നതുവരെ പാട്ടം കൊടുത്തിരുന്നു.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പെട്ട മഞ്ഞക്കടവ് പ്രദേശത്ത് 1962 മുതൽ കുടിയേറ്റം ആരംഭിച്ചിരുന്നു. ആദ്യകാല കുടിയേറ്റക്കാർ മുഖ്യമായും പാലാ, തൊടുപുഴ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ആ സമയങ്ങളിൽ ഈ പ്രദേശങ്ങൾ ഭൂരിഭാഗവും വനമായിരുന്നു. എങ്കിലും മരങ്ങൾ കൊണ്ടുപോകാനായി കൂപ്പ് റോഡുകൾ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. ഭക്ഷ്യ ആവശ്യങ്ങൾക്കായി കപ്പയും വിരിപ്പ് നെല്ലും ആദ്യകാലങ്ങളിൽ കൃഷി നടത്തിയിരുന്നു. കൂടുതൽ ജനങ്ങളും തെരുവാ കൃഷിയിൽ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. തുടർന്ന് കുരുമുളക്, ഇഞ്ചി തുടങ്ങിയ കൃഷികൾ ആരംഭിച്ചു.
ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 1964 ൽ കുറുവത്താഴത്ത് ജോസഫിന്റെ സ്ഥലത്ത് ഒരു കളരി നടത്തിയിരുന്നു. പ്രസ്തുത കളരിയിൽ 40 ഓളം കുട്ടികൾ പഠിച്ചിരുന്നു. മഞ്ഞക്കടവ് ഭാഗത്തുള്ള വിശ്വാസികൾ ആത്മീയ കാര്യങ്ങൾക്ക് 8 കി. മീ. ദൂരെയുള്ള കൂടരഞ്ഞി പള്ളിയിലാണ് ആശ്രയിച്ചിരുന്നത്. മഞ്ഞക്കടവ് നിവാസികൾക്ക് കൂടരഞ്ഞിയിൽ എത്തുക വളരെ ക്ലേശകരമായതിനാൽ വിശ്വാസികൾ കൂടിയാലോചിച്ചു മഞ്ഞക്കടവിൽ ദിവ്യബലി അർപ്പിക്കുവാനുള്ള സാഹചര്യമുണ്ടാക്കുവാൻ വേണ്ടി കൂടരഞ്ഞി പള്ളി വികാരി ബഹു: ജോസഫ് കച്ചിറമറ്റത്തിലച്ചനെ സമീപിച്ചു. മഞ്ഞക്കടവിനും പൂതം കുഴിക്കുമിടയിൽ ഇപ്പോൾ പള്ളിക്കുന്ന് എന്നറിയപ്പെടുന്ന പ്രദേശത്ത് പുതുപ്പള്ളി മത്തായി ഒരേക്കറും, വയലിൽ കുഞ്ഞാലിഹാജി രണ്ട് ഏക്കറും സ്ഥലം പള്ളിക്ക് സൗജന്യമായി നൽകി. കൂടാതെ ഏക്കറിന് 200 രൂപ പ്രകാരം 3 ഏക്കർ സ്ഥലം വിലകൊടുത്തും വാങ്ങി.
1966 മെയ് 11 ന് കുര്യാളശ്ശേരി മാത്യുവിന്റെ ഭവനത്തിൽ ബഹുമാനപ്പെട്ട ജോസഫ് കച്ചറ മറ്റത്തിലച്ഛന്റെ അദ്ധ്യക്ഷതയിൽ പള്ളിക്ക് വേണ്ടിയുള്ള ആദ്യ പൊതുയോഗം നടന്നു. പ്രസ്തുത യോഗത്തിൽ 31 അംഗങ്ങൾ പങ്കെടുത്തു. പള്ളി നിർമ്മാണത്തിന് നേതൃത്വം കൊടുക്കുവാൻ 7 പേരെ നിയോഗിച്ചു. നാട്ടുകാരുടെ ശ്രമഫലമായി പരി. കന്യാമറിയത്തിന്റെ നാമധേയത്തിൽ ഉണ്ടാക്കിയ പുല്ലുമേഞ്ഞ പള്ളിയിൽ 1966 സെപ്റ്റംബർ എട്ടാം തീയതി ബഹു. ജോസഫ് കച്ചറ മറ്റത്തിലച്ചൻ ആദ്യ ദിവ്യബലിയർപ്പിച്ചു. അന്നേദിവസം പോൾ ചക്കാലക്കലിന്റെ നേതൃത്വത്തിൽ ബാൻഡ് മേളവും നടത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ മാത്യു കുര്യാളശ്ശേരിയേയും, ജോസഫ് കുറുവത്താഴത്തിനെയും മഞ്ഞക്കടവ് പള്ളിയുടെ ആദ്യ കൈക്കാരന്മാരായി തെരഞ്ഞെടുത്തു.
കുടിയേറ്റ സമയത്തുണ്ടായിരുന്ന കൂപ്പ് റോഡുകൾ ആന തടി വലിച്ചും മഴക്കാലത്ത് വെള്ളം കുത്തിയൊഴുകിയും സഞ്ചാരയോഗ്യമല്ലാതായി.കോട്ടൂർ ജോസഫ് (അപ്പൻ) കുറുവത്താഴത്ത് കുട്ടിച്ചേട്ടൻ, ചേർത്തല ലൂക്കാചേട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 80 ഓളം ആളുകൾ കഠിനാധ്വാനം ചെയ്താണ് മഞ്ഞക്കടവ് പൂതംകുഴി റോഡ് പുനർനിർമ്മിച്ചത്. ഈ കാലഘട്ടത്തിൽ മഞ്ഞക്കടവ് ഭാഗത്ത് ധാരാളം വന്യമൃഗങ്ങളുണ്ടായിരുന്നു. വെളംകോട് ചാമിയെ കടുവ ആക്രമിക്കുകയും മൽപ്പിടുത്തത്തിലൂടെ കടുവയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തത് പ്രായമായവർ പറഞ്ഞു കേൾക്കുമ്പോൾ ഇന്നും ആളുകളിൽ നടുക്കവും ആശ്ചര്യവും ഉളവാകുന്നു. അതുപോലെതന്നെ കൂരിയോട് ഭാഗത്ത് അക്രമാസക്തനായ കാട്ടുപന്നിയെ പുത്തൻപുര ഔതചേട്ടന്റെ നേതൃത്വത്തിൽ കീഴ്പ്പെടുത്താൻ ശ്രമിച്ചത് ആളുകൾ ഇന്നും രസകരമായി ഓർക്കുന്നു.
1966 മുതൽ 1975 വരെ ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും ബഹു. വൈദികർ കൂടരഞ്ഞിയിൽ നിന്നും വന്ന് വി. കുർബാന അർപ്പിച്ചിരുന്നു. ഈ കാലഘട്ടത്തിൽ തീരുനാളുകളും ആഘോഷിച്ചിരുന്നു.ഫാ. ജോസഫ് കച്ചിറമറ്റം, ഫാ. തോമസ് തുറവംകുന്നേൽ, ഫാ. തോമസ് നടയിൽ, ഫാ. ജോസഫ് കീലത്ത്, ഫാ. ജോസഫ് ചിറ്റൂർ, ഫാ. ജോസഫ് വലിയകണ്ടം, ഫാ. പീറ്റർ കൂട്ടിയാനിക്കൽ, ഫാ. ജോസഫ് കരിനാട്ട് തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിലായി ഇവിടെ വന്ന് വി. കുർബാന അർപ്പിച്ചിരുന്നു. വാഹനസൗകര്യം ഇല്ലാതിരുന്ന ഇക്കാലത്ത് കൂടരഞ്ഞിയിൽ നിന്ന് നടന്നു വന്ന് ബലിയർപ്പിക്കുന്നത് വളരെ ക്ലേശകരമായിരുന്നു. 1968 സെപ്റ്റംബർ അഞ്ചാം തീയതി കൂടരഞ്ഞി പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് നടയിലിന്റെ നേതൃത്വത്തിൽ കൂടിയ പൊതുയോഗത്തിൽ സ്ഥിരമായി അച്ചനെ ലഭിക്കുന്നതിന് അപേക്ഷ കൊടുക്കുവാനും ശനിയാഴ്ചകളിൽ കുട്ടികൾക്ക് വേദപാഠ ക്ലാസുകളും നടത്തുവാനും തീരുമാനിച്ചു. മതാധ്യാപകരായി ജെയിംസ് കോട്ടൂർ, ജയിംസ് പുതുപ്പള്ളിൽ എന്നിവരെ നിയോഗിച്ചു.
1975 ൽ കൂടരഞ്ഞി പള്ളി വികാരി ഫാ. ജോസഫ് വലിയകണ്ടത്തിൽ മഞ്ഞക്കടവിന്റെ താഴ്വാരമായ പെരുബുളയിലേക്ക് പള്ളി മാറ്റുന്നതിന് നിർദ്ദേശിച്ചു. ഇതിനെക്കുറിച്ച് ആലോചിക്കുവാൻ 1975 ജൂൺ 12 ന് പെരുമ്പുള അങ്ങാടിയിൽ വെച്ച് അച്ചന്റെ അദ്ധ്യക്ഷതയിൽ പൊതുയോഗം ചേർന്ന് പള്ളിക്കായി പെരുബുളയിൽ സ്ഥലം വാങ്ങുവാൻ തീരുമാനിച്ചു. ഇതിനാവശ്യമായ തുക പിരിവെടുത്തും ആവശ്യമെങ്കിൽ മലയിലെ പള്ളിവക സ്ഥലം വിറ്റും സമാഹരിക്കുവാൻ തീരുമാനിച്ചു. പൊതുയോഗ തീരുമാനപ്രകാരം കളപ്പുരക്കൽ ജോണിന്റെ പക്കൽ നിന്ന് ഏക്കറിന് 5000 രൂപ പ്രകാരം 5 ഏക്കർ സ്ഥലം വാങ്ങി.
1975 ൽ റോഡിനു മുകളിലായി ഷെഡ്ഡ് നിർമ്മിക്കുകയും പുതിയ പള്ളി പണിയുന്നത് വരെ അവിടെ ബലിയർപ്പിക്കുകയും ചെയ്തു.1977 ഫെബ്രുവരി 20 ന് ബഹു. ജോസഫ് വലിയ കണ്ടത്തിലച്ചന്റെ നേതൃത്വത്തിൽ ചേർന്ന പൊതുയോഗം റോഡിന് താഴ്ഭാഗത്തായി പുതിയ പള്ളി പണിയുവാനും ആവശ്യമായ തുക ഉൽപന്ന പിരിവിലൂടെ സമാഹരിക്കുവാൻ തീരുമാനിച്ചു. തുടർന്ന് കൂടരഞ്ഞി പള്ളിയിൽ അസി. വികാരിയായി വന്ന മാത്യു തകിടിയേലച്ചന്റെ നേതൃത്വത്തിൽ പള്ളിപണി പുരോഗമിച്ചു. 1978 ഒക്ടോബർ 8 ന് ഞായറാഴ്ച കുർബാനയ്ക്കുശേഷം തകിടിയേലച്ചന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം മഞ്ഞക്കടവ് പള്ളി ഇടവകയാക്കുന്നതിനും സ്ഥിരമായി അച്ചനെ ലഭിക്കുന്നതിനും അപേക്ഷ നൽകുവാൻ തീരുമാനിച്ചു. തകിടിയേലച്ചന്റെ അച്ചന്റെ ആത്മാർത്ഥതനിറഞ്ഞതും ത്യാഗോജ്വലവു മായ പരിശ്രമത്തിന്റെ ഫലമായി ഹിമാലയൻ നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിച്ചു. 1979 ഏപ്രിൽ 7 ന് മഞ്ഞക്കടവ് ഇടവകയുടെ ആദ്യത്തെ വികാരിയായി ബഹുമാനപ്പെട്ട മാത്യു തകടിയേലച്ചൻ നിയമിതനായി. 1979 മെയ് 19 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവ് പള്ളിയുടെ കൂദാശ കർമ്മം നിർവഹിച്ചതോടെ മഞ്ഞക്കടവ് ഇടവക ഔദ്യോഗികമായി നിലവിൽ വന്നു.
ആരംഭകാലത്ത് കായികരംഗത്ത് സജീവമായി വൈ എം എ എന്ന സംഘടന പെരുമ്പുളയിൽ പ്രവർത്തിച്ചിരുന്നു. ഇടവകയിലെ യുവജന സംഘടനയായ സി വൈ എം ന്റെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ നാലുവർഷം തുടർച്ചയായി നടത്തിയ വോളിബോൾ ടൂർണ്ണമെന്റ് മഞ്ഞക്കടവിലെയും സമീപപ്രദേശങ്ങളിലെയും കായിക പ്രേമികൾക്ക് ഉത്സവ പ്രതീതി നൽകി. ആദ്യകാല ദേവാലയ ശുശ്രൂഷിയായിരുന്ന പൗലോസ് എക്കാലയുടെ സേവനങ്ങൾ സ്മരണീയമാണ്.
ഇടവകാംഗങ്ങളെ ഒരുമിച്ച് ചേർത്ത് ഇടവക വേണ്ടിയും നാടിനു വേണ്ടിയും വളരെയധികം കാര്യങ്ങൾ ചെയ്യുവാൻ മഞ്ഞക്കടവിൽ സേവനമനുഷ്ഠിച്ച വൈദികർക്ക് കഴിഞ്ഞിട്ടുണ്ട്. ബഹു. ഫിലിപ്പ് ചേന്നാട്ട് അച്ചൻ വികാരിയായിരിക്കേ 1987 ജനുവരി പതിനൊന്നാം തീയതി ചേർന്ന് പൊതുയോഗം പള്ളിമുറി പണിയുവാൻ തീരുമാനിച്ചു.75000 രൂപ യുടെ എസ്റ്റിമേറ്റും തയ്യാറാക്കി. 1989 ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി ബഹു. സെബാസ്റ്റ്യൻ വടക്കേൽ അച്ചൻ വികാരിയായിരിക്കെ പള്ളിമുറയുടെ പണിപൂർത്തിയാക്കി വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. 1991 ജൂലൈ ഒന്നാം തീയതി മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽപെട്ട് മേക്കുന്നേൽ ജോർജിന്റെ ഭാര്യ റോസലി മക്കളായ ജിഷമോൾ, അനീഷ് മോൻ, മഞ്ജു മോൾ എന്നിവർ മരിച്ചത് ഇടവകയെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു.
1991-1992 കാലഘട്ടത്തിൽ ഫാ. തോമസ് പൊരിയത്തു വികാരിയായിരിക്കെ സൺഡേ സ്കൂൾ കെട്ടിടം പൂർത്തീകരിച്ചു. 1993 സെപ്റ്റംബർ 26 ന് ചേർന്ന പൊതുയോഗ തീരുമാനപ്രകാരം സെമിത്തേരി പുതുക്കിപ്പണിയുവാനും അതിനു തുക കണ്ടെത്താനായി ഗ്രേഡ് തിരിച്ച് പിരിവിട്ട് പണം സ്വരൂപിക്കുവാനും തീരുമാനിച്ചു.ബഹു. ജോൺ ഒറവുങ്കയച്ചന്റെ കാലത്ത് സെമിത്തേരിയുടെ പണികൾ പൂർത്തീകരിച്ചു. പെരുമ്പുള പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കുവാനും ആ കാലഘട്ടത്തിൽ അച്ചന്റെ നേതൃത്വത്തിൽ കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നു. 1998 ൽ എസ് എ ബി എസ് കോൺവെന്റ് ഇടവകയിൽ സ്ഥാപിതമായി. ഇടവകയുടെ ആത്മീയമായ കാര്യങ്ങളിൽ ബഹുമാനപ്പെട്ട വികാരി യച്ചമാരോട് ചേർന്ന അവർ പ്രവർത്തിക്കുകയും കുട്ടികൾക്കായി ഒരു നേഴ്സറി സ്കൂൾ നടത്തി വരികയും ചെയ്യുന്നു.
2001 ൽ ബഹു. ഫ്രാൻസിസ് പുതിയേടത്ത് അച്ചൻ വികാരിയായിരിക്കെ ഇടവകാംഗങ്ങൾ സംഭാവനയായി നൽകിയ മരങ്ങൾ ഉപയോഗിച്ച് സൺഡേ സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ നിർമ്മിച്ചു. ധാരാളം പുസ്തകങ്ങളുള്ള സൺഡേ സ്കൂൾ ലൈബ്രറിയും ആ കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. റോഡിനു മ മുകൾ ഭാഗത്തായി ഇപ്പോൾ കാണുന്ന മനോഹരമായ ഗ്രോട്ടോയും അച്ചന്റെ കാലത്ത് പണികഴിപ്പിച്ചതാണ്. ബഹുമാനപ്പെട്ട ജോൺ പനക്കപ്പിള്ളിയച്ചന്റെ കാലഘട്ടത്തിൽ പുതിയ പള്ളി പണിയുക എന്ന ലക്ഷ്യത്തോടുകൂടി ധനം സമാഹരിക്കുവാനാരംഭിച്ചു. ബഹു. ജോസ് കരോട്ടുഴുന്നാലിലച്ചൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി സൺഡേ സ്കൂൾ കെട്ടിടത്തിൽ താൽക്കാലികമായി കുർബാന ആരംഭിച്ചു.
ഫാ. മാത്യു പൊയ്യക്കര, ഫാ. ജോസഫ് കക്കാട്ടിൽ, ഫാ. ജോസഫ് പൂതക്കുഴി, ഫാ. വർക്കി ചെറുപിള്ളാട്ട് തുടങ്ങിയവരും വിവിധ വർഷങ്ങളിൽ ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചവരാണ്.
പുതിയൊരു ദേവാലയം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആഗ്രഹത്തിന്റെ നാളുകളിലാണ് ബഹുമാനപ്പെട്ട തോമസ് ചക്കിട്ടമുറിയിലച്ചൻ മഞ്ഞക്കടവിൽ വികാരിയാകുന്നത്. 2019 ഡിസംബർ 19 തീയതി 162 ആളുകൾ പങ്കെടുത്ത പൊതുയോഗത്തിൽ പുതിയ പള്ളിയും പള്ളി മുറിയും പണിയുവാൻ തീരുമാനിച്ചു. 2011 ജനുവരി ഇരുപത്തിയൊന്നാം തീയതി അഭിവന്ദ്യ മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ പിതാവ് പുതിയ ദേവാലയത്തിന്റെയും പള്ളിമുറിയുടെയും ശിലാസ്ഥാപനം നിർവഹിച്ചു. ബഹു. സജിയച്ചന്റെ മികവാർന്ന നേതൃത്വത്തിൽ ശ്രീ. ജെയിംസ് കോട്ടൂർ, ജിയോ കോക്കാപ്പിള്ളിൽ, ജോസുകുട്ടി പൊയ്ക്കുന്നേൽ, സജീവ് മഠത്തിൽ, ജിജി വേലിക്കകത്ത് എന്നിവരടങ്ങിയ നിർമ്മാണ കമ്മിറ്റിയുടെയും കൈക്കാരന്മാരുടെയും ഇടവക ജനത്തിന്റെയും ജാതിമതഭേദമന്യേ എല്ലാ ജനങ്ങളുടെയും പ്രാർത്ഥനയും കഠിനാധ്വാനവും നിർലോഭമായ സഹകരണവും ഒത്തുചേർന്നപ്പോൾ മനോഹരമായ ദേവാലയത്തിന്റെയും പള്ളിമുറിയുടെയും പണികൾ 9 മാസം കൊണ്ട് പൂർത്തീകരിക്കുവാൻ ദൈവാനുഗ്രഹത്താൽ സാധിച്ചു.
2011 ഒക്ടോബർ 30 ആം തീയതി ഞായറാഴ്ച അഭിവന്ദ്യ മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ പിതാവ് പുതിയ ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു. അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ മുഖ്യ കാർമ്മികത്തിൽ പുതിയ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. ഫാ. സേവ്യർ വട്ടായിൽ വചന സന്ദേശം നൽകി. അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.
ഫാദർ ഫിലിപ്പ് ചക്കും മൂട്ടിൽ വികാരിയായിരിക്കെ കെ സി വൈ എം യുവജന സംഘടന ശക്തിപ്പെടുത്തുവാൻ വേണ്ടി വളരെയധികം പരിശ്രമിച്ചു. ഇടവകയിലെ യുവജന സംഘടന പിൻ കാലങ്ങളിലും വളരെയധികം ശക്തി പ്രാപിക്കുകയും കലാകായിക, മറ്റു സന്നദ്ധ പ്രവർത്തനങ്ങളിലും യുവജനങ്ങളുടെ പങ്കാളിത്തം വില മതിക്കാവുന്നതാണ്. താഴെ പെരുമ്പുളയിൽ കുരിശുപള്ളി പണിയണമെന്ന ഏറെക്കാലത്തെ ആവശ്യപ്രകാരം 2/03/2014 ഫാദർ ബിജു ചെന്നിക്കര അധ്യക്ഷനായ മീറ്റിംഗിൽ തീരുമാനിച്ചു. കുറച്ചുനാളുകളുടെ ശ്രമഫലമായി 12/11/2015 കുരിശുപള്ളി നിർമ്മാണത്തിന് തറക്കല്ലിട്ടു. മൂന്നുമാസത്തിനുശേഷം 8/01/2016 ന് ഫാദർ ബിജു ചെന്നിക്കര കുരിശുപള്ളിയുടെ ആശിർവാദ കർമ്മം നിർവഹിച്ചു. ഫാദർ കുര്യൻ താന്നിക്കൽ വികാരിയായിരിക്കെ പള്ളിയുടെ റൂഫിംഗ് , പെയിന്റിംഗ്, പാരിഷ് കിച്ചൻ നിർമ്മാണം, സെമിത്തേരി റോഡ് നിർമ്മാണം തുടങ്ങിയ മരാമത്ത് പണികൾ കാര്യക്ഷമമായി നടത്തുവാൻ സാധിച്ചു. പൊതു കല്ലറകളുടെ അനുപാതം കുറഞ്ഞതോടെ പുതിയ കല്ലറകൾ പണിയുവാൻ 19/11/2023 ഫാദർ. ജോസഫ് വണ്ടന്നൂർ അധ്യക്ഷനായിരുന്ന പൊതുയോഗത്തിൽ തീരുമാനിച്ചു. ഫാദർ ജോസഫ് ഇളംതുരുത്തി, ഫാ. രാജേഷ് പള്ളിക്കാവലിൽ, ഫാ. ജോർജ് തെക്കേക്കരമറ്റം, ഫാ. അനുഗ്രഹ് കോതാനിക്കൽ,ഫാ.ജി ബിൻ വാമറ്റം തുടങ്ങിയവരും വിവിധ വർഷങ്ങളിൽ ഇടവകയുടെ ആത്മീയവും ഭൗതികമായ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. നിലവിൽ ഫാ ജോസഫ് ഇടക്കാട്ടിൽ ഇടവകയെ നയിച്ചുകൊണ്ടിരിക്കുന്നു..
Thiruvambady
1979
MOTHER MARY
8
ജനുവരി രണ്ടാം വാരം പ. കന്യാമറിയം , വി. സെബസ്ത്യാനോസ്
September 8
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. JOSEPH EDAKKATTIL
call****7618
Ashams, Ancheriyil
call9846784518
Jithin Mathew, Kottoor
call8086856209
Jestin, Kalambukattu
call8086247843
Baby Philip, Mekkunnel
call9048313968
Joshy, Kallamplakkal
call9645564333
Amal Sebastian, Paikkattu
call7034251705
Amal Sebastian P, Paikkattu
call7034251705
Amal Sebastian P, Paikkattu
call7034251705
call
call